ഉമ്രാന്‍ മാലിക്/ഫോട്ടോ: എഎഫ്പി 
Sports

ആവേശ് ഖാന് പകരം ഉമ്രാന്‍ മാലിക്കോ അര്‍ഷ്ദീപോ? നാലാം ട്വന്റി20 ഇന്ന്; പന്തും ശ്രേയസും മിന്നുന്നത് കാത്ത് ഇന്ത്യ 

വിശാഖപട്ടണത്ത് നടന്ന മൂന്നാമത്തെ മത്സരത്തില്‍ ബൗളര്‍മാര്‍ മികവ് കാണിച്ചതോടെയാണ് ഇന്ത്യ ജയം പിടിച്ച് പരമ്പരയിലേക്ക് തിരികെ വന്ന

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ഇന്ത്യ-സൗത്ത് ആഫ്രിക്ക ട്വന്റി20 പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന്. ഇന്ന് ജയിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ രണ്ട് ട്വന്റി20യും ജയിച്ച് 2-1ന് മുന്‍പിട്ട് നില്‍ക്കുകയാണ് സൗത്ത് ആഫ്രിക്ക. 

വിശാഖപട്ടണത്ത് നടന്ന മൂന്നാമത്തെ മത്സരത്തില്‍ ബൗളര്‍മാര്‍ മികവ് കാണിച്ചതോടെയാണ് ഇന്ത്യ ജയം പിടിച്ച് പരമ്പരയിലേക്ക് തിരികെ വന്നത്. ഇന്നും ജയം പിടിക്കാനായാല്‍ 2-2ന് പരമ്പരയില്‍ ഇന്ത്യക്ക് ഒപ്പമെത്താം. ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം. 

ആദ്യ മൂന്ന് ട്വന്റി20യിലും ഒരേ ഇലവനെ തന്നെയാണ് ഇന്ത്യ ഇറക്കിയത്. എന്നാല്‍ രാജ്‌കോട്ടിലേക്ക് എത്തുമ്പോള്‍ മാറ്റമുണ്ടാവും എന്നാണ് സൂചന. ആവേശ് ഖാന് പകരം അര്‍ഷ്ദീപ് സിങ്ങോ ഉമ്രാന്‍ മാലിക്കോ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. ആദ്യ മൂന്ന് ട്വന്റി20യിലും അവസരം ലഭിച്ചിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ആവേശ് ഖാന് കഴിഞ്ഞിട്ടില്ല. 

ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ കുടുങ്ങി ശ്രേയസ് അയ്യര്‍

ബാറ്റിങ്ങില്‍ ശ്രേയസിനും പന്തിനും സ്‌കോര്‍ ഉയര്‍ത്താനാവാത്തതാണ് ഇന്ത്യയുടെ ആശങ്ക. പരമ്പരയിലെ ആദ്യ മൂന്ന് കളിയിലും ഷോര്‍ട്ട് പിച്ച് ഡെലിവറികളില്‍ വിക്കറ്റ് സമ്മാനിച്ചാണ് ശ്രേയസ് മടങ്ങിയത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ശ്രേയസിന്റെ സ്‌കോറിങ്ങിന്റെ വേഗം കുറയുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഡെലിവറികളില്‍ ഓഫ് സൈഡില്‍ ക്യാച്ച് നല്‍കിയാണ് മൂന്ന് വട്ടവും പന്ത് പുറത്തായത്. 

ഇന്ത്യയുടെ സാധ്യത ഇലവന്‍:  ഋതുരാജ് ഗയ്കവാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ചഹല്‍ 

സൗത്ത് ആഫ്രിക്കയുടെ സാധ്യത 11: ബവുമ, ഡികോക്ക്, പ്രെടോറിയസ്, ദുസന്‍, ക്ലാസെന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ലെല്‍, റബാഡ, കേശവ് മഹാരാജ്, നോര്‍ജേ, ഷംസി

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ നാവികസേന മേധാവിയെ വധിച്ചെന്ന് ഇസ്രയേല്‍; ഹോര്‍മൂസ് പ്രതിസന്ധിക്ക് അവസാനം?

15 കോടി ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിങ്; സാദിഖലി തങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടയാളെ തിരിച്ചറിഞ്ഞു

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിലെ ആദ്യമത്സരം തിരുവനന്തപുരത്ത്; ആവേശത്തില്‍ ആരാധകര്‍

വിക്കിന്റെ പേരില്‍ ഒരുപാട് കളിയാക്കി, ഇന്നും ട്രോമ; വര്‍ഷങ്ങളുടെ തെറാപ്പി വേണ്ടി വന്നു: സമീറ റെഡ്ഡി

ഫ്രിഡ്ജിൽ വെച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

SCROLL FOR NEXT