ഫോട്ടോ: ട്വിറ്റർ 
Sports

'നിയന്ത്രിക്കാനായില്ല, ഭാര്യ പൊട്ടിക്കരഞ്ഞു'; ഗബ്ബ ടെസ്റ്റിന് മുന്‍പുണ്ടായ സംഭവം ചൂണ്ടി അശ്വിന്‍

'വിദേശപര്യടനങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം എന്റെ ഭാര്യക്ക് അറിയാവുന്നതാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: ബയോ ബബിളിനുള്ളില്‍ കഴിയേണ്ടി വരുന്നത് കളിക്കാരേയും കുടുംബാംഗങ്ങളേയും എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് വിരല്‍ചൂണ്ടി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഗബ്ബ ടെസ്റ്റിലേക്ക് എത്തിയപ്പോഴേക്കും സമ്മര്‍ദം താങ്ങാനാവാതെ ഭാര്യ കരയുകയായിരുന്നു എന്നാണ് അശ്വിന്‍ വെളിപ്പെടുത്തുന്നത്. 

വിദേശപര്യടനങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം എന്റെ ഭാര്യക്ക് അറിയാവുന്നതാണ്. പത്ത് വര്‍ഷത്തോളമായി അവളത് ചെയ്യുന്നു. എന്നാല്‍ ബ്രിസ്‌ബേനില്‍ ഞങ്ങള്‍ എത്തി കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോയി. മുറിയില്‍ എത്തിച്ചിട്ട് അവര്‍ ഞങ്ങളോട് പറഞ്ഞത് ഇവിടെ നിന്ന് ഇറങ്ങാനാവില്ല എന്നാണ്, അശ്വിന്‍ പറയുന്നു.

ഇനി ഈ ഹോട്ടല്‍ മുറികളിലായി കഴിയാനാവില്ല എന്നാണ് ഭാര്യ പറഞ്ഞത്

പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കരയുന്ന ശബ്ദം കേട്ടു. എന്റെ കുട്ടികള്‍ കരയുന്നതായിരുന്നില്ല അത്. നോക്കിയപ്പോള്‍ ഭാര്യ കരയുന്നതാണ് കണ്ടത്. എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. ഇനി ഈ ഹോട്ടല്‍ മുറികളിലായി കഴിയാനാവില്ല എന്നാണ് ഭാര്യ പറഞ്ഞത്. നിങ്ങള്‍ പരിശീലനത്തിനായി പോവുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ ഈ മുറിയില്‍ തന്നെയാണ്. നിങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാന്‍ വന്നത്. എന്നാല്‍ ഇനിയും എനിക്കതിന് സാധിക്കില്ല എന്നും ഭാര്യ എന്നോട് പറഞ്ഞു.

 അല്‍പ്പായുസുള്ള കരിയറാണ്

ക്രിക്കറ്റ് താരങ്ങള്‍ പണം സമ്പാദിക്കുന്നുണ്ട്. എന്നാല്‍ അല്‍പ്പായുസുള്ള കരിയറാണ് ഇതെന്ന് മറക്കരുത്. പല ത്യാഗങ്ങളും ക്രിക്കറ്റ് താരങ്ങള്‍ സഹിക്കുന്നുണ്ട്. പല കാര്യങ്ങളും ഞാന്‍ വേണ്ടന്ന് വെച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കളുടെ ഏക മകനാണ് ഞാന്‍. 27 വര്‍ഷമായി ഞാന്‍ ദിപാവലിയും പൊങ്കലും ആഘോഷിച്ചിട്ട്. 

കോവിഡ് ബാധിച്ച് എന്റെ മാതാപിതാക്കള്‍ ആശുപത്രിയിലായി. ഏഴ് മാസത്തോളം എനിക്ക് അവരെ കാണാതെ ഇരിക്കേണ്ടി വന്നു. ഇന്ത്യയില്‍ എല്ലാത്തിനേക്കാളും വലുതാണ് ക്രിക്കറ്റ് എന്നും ക്രിക്കറ്റ് താരങ്ങള്‍ ത്യജിക്കുന്ന കാര്യങ്ങളിലേക്ക് ചൂണ്ടി അശ്വിന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം'; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍, 150 അടി ഉയരത്തില്‍ തൂങ്ങി കിടന്നത് അര മണിക്കൂര്‍; ഐശ്വര്യയ്ക്ക് പകരം ചാടിയ ഡ്യൂപ്പ് പറയുന്നു

'ഭാര്യ കഴി‍ഞ്ഞാൽ ഒരു നോട്ടം കൊണ്ട് എന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തി'; ജിസ് ജോയ് പറയുന്നു

'ചെറുപ്പത്തിൽ ലൈം​ഗിക ചൂഷണത്തിനിരയായി, അതെന്റെ തെറ്റ് അല്ലായിരുന്നു, എന്നിട്ടും നാണക്കേട് ഓർത്ത് ആരോടും മിണ്ടിയില്ല'; തുറന്നു പറഞ്ഞ് സൊഹെയ്ല്‍ ഖാന്‍

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍