ഫോട്ടോ: ട്വിറ്റർ 
Sports

ലഖ്‌നൗവിന് വീണ്ടും തിരിച്ചടി; രാഹുലിന് പിന്നാലെ പരിക്കേറ്റ് ജയദേവ് ഉനദ്കടും പുറത്ത്

കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് തരാത്തിന്റെ ഷോള്‍ഡറിന് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ലഖ്‌നൗ പേസര്‍ ജയദേവ് ഉനദ്കടും പരിക്കിനെ തുടര്‍ന്ന് പിന്‍മാറി. ഇരുവര്‍ക്കും ഐപിഎല്‍ സീസണ്‍ നഷ്ടമാകും. 

ഇടത് ഷോള്‍ഡറിനേറ്റ പരിക്കാണ് ഉനദ്കടിന് വിനയായത്. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് തരാത്തിന്റെ ഷോള്‍ഡറിന് പരിക്കേറ്റത്. 

നേരത്തെ കെഎല്‍ രാഹുലിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് ഗുരുതര സ്വഭാവമുള്ളതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ രാഹുലിന് സാധിച്ചേക്കില്ല. 

അതേസമയം ഉനദ്കടും ടെസ്റ്റ് ഫൈനലിനുള്ള ടീമിലുണ്ട്. താരത്തിന് അപ്പോഴേക്കും പരിക്കുമാറി തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT