അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മിക്‌സഡ് റിലേയില്‍ ഇന്ത്യ/ഫോട്ടോ: ട്വിറ്റര്‍ 
Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ ഫൈനലില്‍, മലയാളി താരം അബ്ദുല്‍ റസാഖും ടീമില്‍ 

അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ റെക്കോര്‍ഡ് സമയത്തോടെ ഫൈനലിലേക്ക് കടന്ന് ഇന്ത്യന്‍ ടീം

Author : സമകാലിക മലയാളം ഡെസ്ക്

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ റെക്കോര്‍ഡ് സമയത്തോടെ ഫൈനലിലേക്ക് കടന്ന് ഇന്ത്യന്‍ ടീം. ഹീറ്റ്‌സില്‍ 3.23.36 എന്ന സമയമാണ് ഇന്ത്യന്‍ ടീം കണ്ടെത്തിയത്. 

മലയാളി താരം അബ്ദുല്‍ റസാക്ക് ഉള്‍പ്പെട്ട ടീമിന്റേതാണ് നേട്ടം. ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് സമയത്തോടെയാണ് ഹീറ്റ് 1ല്‍ ഇന്ത്യ ഒന്നാമത് എത്തിയത്. എന്നാല്‍ രണ്ടാമത്തെ ഹീറ്റില്‍ ഒന്നാമത് എത്തിയ നൈജീരിയന്‍ സംഘം ഇന്ത്യന്‍ സംഘത്തിന്റെ ഈ റെക്കോര്‍ഡ് മറികടന്നു. 

ഇത് ആദ്യമായാണ് അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് 4*400 മീറ്ററില്‍ ഇന്ത്യ മത്സരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്, ജമൈക്ക, പോളണ്ട്, ശ്രീലങ്ക താരങ്ങളെ പിന്നിലാക്കിയാണ് ഇവിടെ ഇന്ത്യന്‍ സംഘത്തിന്റെ നേട്ടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ