Unnati Hooda x
Sports

സിന്ധുവിനെ അട്ടിമറിച്ച് 17കാരി! ചരിത്രമെഴുതി ഉന്നതി ഹൂഡ

ചൈന ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണിലാണ് ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ഇന്ത്യന്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെ ഞെട്ടിച്ച് ഇന്ത്യയുടെ തന്നെ കൗമാരക്കാരി താരം ഉന്നതി ഹൂഡ. ചൈന ഓപ്പണ്‍ സൂപ്പര്‍ 1000 പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലാണ് താരത്തിന്റെ മിന്നും ജയം. ഉന്നതി ക്വാര്‍ട്ടറിലേക്കു മുന്നേറുകയും ചെയ്തു.

രണ്ട് വട്ടം ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള സിന്ധുവിനെ മൂന്ന് സെറ്റ് പോരാട്ടത്തിലാണ് 17കാരി ഞെട്ടിച്ചത്. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് സിന്ധു മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഒന്നും മൂന്നും സെറ്റുകള്‍ ജയിച്ചാണ് ഉന്നതിയുടെ മുന്നേറ്റം. സ്‌കോര്‍: 21-16, 19-21, 21-13.

ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായും ഉന്നതി മാറി. സമീപ കാലത്ത് തുടര്‍ തോല്‍വികളുമായി ഫോം കിട്ടാതെ ഉഴലുകയാണ് സിന്ധു. ചൈന ഓപ്പണിലും പ്രീ ക്വാര്‍ട്ടറിനപ്പുറത്തേക്ക് പോകാന്‍ താരത്തിനു സാധിച്ചതുമില്ല.

Unnati Hooda: Indian teenage badminton sensation Unnati Hooda stunned senior compatriot PV Sindhu with a commanding victory in their Round of 16 clash at the China Open 2025 on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT