ഉറുഗ്വെ കോച്ച് മാര്‍സലെ ബിയേല്‍സ എക്സ്
Sports

കുടിച്ച് കൂത്താടി അക്രമം നടത്തുന്നവരെ പിന്നെ എന്തുചെയ്യണം?; കൂട്ടയടിയില്‍ ഉറുഗ്വെ താരങ്ങളെ പിന്തുണച്ച് കോച്ച്

താരങ്ങളോട് മാപ്പുപറയുകയാണ്, വിലക്കുകയല്ല വേണ്ടെതെന്നും ബിയേല്‍സ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോപ്പാ അമേരിക്ക സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ സ്റ്റേഡിയത്തില്‍ അടിയുണ്ടാക്കിയ ഉറുഗ്വെ താരങ്ങളെ പിന്തുണച്ച് കോച്ച് മാര്‍സലെ ബിയേല്‍സ. കളിക്കാരുടെ പ്രിയപ്പെട്ടവരെ കുടിച്ച് കൂത്താടി വന്നവര്‍ ആക്രമിക്കുമ്പോള്‍ മറ്റ് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. താരങ്ങളോട് മാപ്പുപറയുകയാണ്, വിലക്കുകയല്ല വേണ്ടെതെന്നും ബിയേല്‍സ പറഞ്ഞു.

കോപ്പയിലെ സെമി ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലില്‍ എത്തിയതിന് പിന്നാലെയായിരുന്നു സ്റ്റേഡിയത്തില്‍ കൂട്ടയടി നടന്നത്. താരങ്ങളുടെ കുടുംബങ്ങള്‍ക്ക് നേരെ മദ്യപിച്ചുവന്ന കാണികളില്‍ നിന്ന സംരക്ഷണം ഏര്‍പ്പെടുത്താന്‍ പറ്റാത്ത സംഘാടകരെയാണ് ആദ്യം വിലക്കേണ്ടത്. എങ്ങനെയാണ് താരങ്ങള്‍ അവരുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കുടുംബത്തേയും രക്ഷിക്കാതിരിക്കുകയെന്നും അദ്ദേഹം ചോദിച്ചു. 'ഞങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ്, സുരക്ഷയുടെ രാജ്യമാണ്,' കോച്ച് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. കളിക്കാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാതെ സംഘാടകര്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തില്‍ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളിക്കളത്തില്‍ ഇത്തരമൊരു നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഫെഡറേഷന്റെ നിലപാട്. ടീമിന് ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് താരങ്ങളെയല്ല മറിച്ച് സംഘാടകരെയാണ് വിലക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കളിക്കാരും പരീശീലകരും ഒന്നുംപറയാന്‍ പാടില്ലെന്ന് അപ്രഖ്യാപിത ഭീഷണി കോപ്പ സംഘാടകരില്‍ നിന്നും നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ ഫെഡറേഷന് സാമ്പത്തിക താത്പര്യം മാത്രമാണ് ഉളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും രൂക്ഷമായ രീതിയിലാണ് ബിയേല്‍സയുടെ വിമര്‍ശനം. 'മാധ്യമപ്രവര്‍ത്തകര്‍ ഭരിക്കുന്നവരുടെയും പണം നല്‍കുന്നവരുടെയും താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. നല്ലരീതിയില്‍ പ്രതികരിക്കുന്ന ഒരു ശതമാനം മാധ്യമങ്ങള്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT