വൈശാലി കൈ നീട്ടിയപ്പോൾ ഹസ്തദാനം ചെയ്യാൻ വിസമ്മതിക്കുന്ന നോദിർബെക് യകുബോവ് വിഡിയോ സ്ക്രീൻ ഷോട്ട്
Sports

'അന്യ സ്ത്രീയെ തൊടുന്നത് വിശ്വാസപരമായി തെറ്റ്'- വൈശാലിക്ക് കൈ കൊടുക്കാത്തതില്‍ ക്ഷമ ചോദിച്ച് ഉസ്‌ബെക്ക് താരം (വിഡിയോ)

ടാറ്റ സ്റ്റീല്‍ ചെസ് പോരാട്ടത്തിനിടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വൈശാലി കൈ നീട്ടിയിട്ടും ഹസ്തദാനം ചെയ്യാതെ നോദിര്‍ബെക് യകുബോവ്

Author : സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: ടാറ്റ സ്റ്റീല്‍ ചെസ് പോരാട്ടത്തിനിടെ ഇന്ത്യന്‍ വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍ വൈശാലിക്ക് കൈ കൊടുക്കാന്‍ വിസമ്മതിച്ച ഉസ്‌ബെക്കിസ്ഥാന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക് യകുബോവിന്റെ നടപടി വിവാദമായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ മറുപടിയുമായി താരം രംഗത്തെത്തി. വിഷയത്തില്‍ താരം ക്ഷമാപണവും നടത്തി. സമൂഹ മാധ്യമത്തിലിട്ട കുറിപ്പിലൂടെയാണ് താരം വിഷയത്തില്‍ പ്രതികരണം നടത്തിയത്. മത്സരത്തിൽ വൈശാലി വിജയം സ്വന്തമാക്കിയിരുന്നു.

'ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് ചെസ് താരങ്ങളെന്ന നിലയില്‍ ഞാന്‍ വൈശാലിയേയും അവരുടെ സഹോദരന്‍ പ്രഗ്നാനന്ദയേയും ബഹുമാനിക്കുന്നു. എന്റെ ആ സമയത്തെ വൈശാലിയെ വേദനപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.'

'വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചെസ് ഹറാം അല്ല. മുന്‍പ് ഇത്തരത്തില്‍ കൈ കൊടുത്തത് (2023ല്‍ ദിവ്യയുമായുള്ള മത്സരത്തിനു എത്തിയപ്പോള്‍ അവര്‍ക്കു കൈ കൊടുത്തത്) തെറ്റാണെന്നു ഞാന്‍ ഇപ്പോള്‍ കരുതുന്നു.'

'അന്യ സ്ത്രീകള്‍ക്ക് ഹസ്തദാനം ചെയ്യാതിരിക്കുന്നത് എന്റെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. എന്റെ വിശ്വാസമനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. എങ്കിലും എതിര്‍ലിംഗത്തിലുള്ളവരുമായി ഹസ്തദാനം ചെയ്യരുതെന്നു എനിക്ക് ശാഠ്യമില്ല. സ്ത്രീകള്‍ ഹിജാബ്, ബുര്‍ഖ എന്നിവ ധരിക്കണമെന്ന നിര്‍ബന്ധവും ഇല്ല. അതെല്ലാം അവരുടെ ഇഷ്ടങ്ങളാണ്.'

'ഐറിന ബള്‍മഗയുമായി ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. എങ്കിലും കളിക്കാനായി ഹാളില്‍ എത്തുമ്പോള്‍ എതിരാളിയെ നമസ്‌തേ പറഞ്ഞെങ്കിലും പ്രത്യഭിവാദ്യം ചെയ്യണമെന്നു പലരും എന്നോടു പറഞ്ഞു. വൈശാലിയോടു അത്തരത്തില്‍ പെരുമാറാന്‍ എനിക്കു സാധിച്ചില്ല. അത് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചു'- താരം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം