Vaibhav Sooryavanshi  x
Sports

'വൈഭവിന് ശരിക്കും 15 വയസ് തന്നെയാണോ'? ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോഴും സംശയമെന്ന് ഓസീസ് ഇതിഹാസം

വൈഭവിന്റെ പ്രായത്തെക്കുറിച്ചല്ല മികവിനെ കുറിച്ചാണ് ചർച്ചകൾ നടക്കേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ലോക ക്രിക്കറ്റിനെ തന്നെ അമ്പരപ്പിക്കും വിധമാണ് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്. ലോകത്തെ എണ്ണം പറഞ്ഞ ബൗളർമാർക്കെതിരെയൊക്കെ അനായാസം ബാറ്റ് വീശുന്ന താരത്തിന്റെ പ്രായം സംബന്ധിച്ച് ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോഴും സംശയങ്ങളുണ്ടെന്നു പറയുകയാണ് ഓസ്ട്രേലിയൻ ഇതിഹാസ പേസർ ബ്രെറ്റ്ലീ. എന്നാൽ ഇത്തരം സംശയങ്ങളല്ല, വൈഭവ് എത്ര നന്നായാണ് കളിക്കുന്നത് എന്ന കാര്യത്തിലാണ് ചർച്ചകൾ നടക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. വൈഭവിന് എത്ര വയസായി എന്ന കാര്യത്തിന് വലിയ പ്രാധാന്യമില്ലെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

'വൈഭവ് ശരിക്കും അത്ഭുതം തന്നെയാണ്. ഇന്ത്യക്ക് പുറത്തുള്ളവർ ഇപ്പോഴും ചോദിക്കുന്നത് അദ്ദേഹത്തിന് ശരിക്കും 15 വയസ് തന്നെയാണോ പ്രായം എന്നാണ്. അതാണ് ഇപ്പോഴും ചർച്ച. എന്നാൽ എന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വയസ് പ്രധാനമല്ല. വൈഭവിന് 15 വയസാണോ. ഓക്കെ നല്ലത്. ഇനി 17, 18 വയസാണോ അതും കുഴപ്പവുമില്ല. ആ കുട്ടി നന്നായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇന്ത്യയുടെ വലിയ കണ്ടെത്തലാണ് വൈഭവ്. അദ്ദേഹം ഗംഭീരമായ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.'

'കുറച്ചുകാലം കൊണ്ടു തന്നെ ഐപിഎലിൽ തകർത്തടിക്കാൻ വൈഭവിന് സാധിച്ചിട്ടുണ്ട്. സൺറൈസേഴ്സിനെതിരെ 97 റണ്‍സടിച്ചപ്പോൾ ഓസ്ട്രേലിയൻ ബൗളർമാർക്കെതിരെയാണ് വൈഭവ് ആധിപത്യം സ്ഥാപിച്ചത്. ശരിയായ ക്രിക്കറ്റ് ഷോട്ടുകളും കരുത്തുമാണ് വൈഭവ് ഉപയോഗിക്കുന്നത്. അവന്റെ ഫോമോ ബാറ്റിങോ അല്ല, മറിച്ച് മാനസികാവസ്ഥയാണ് പ്രധാനം. വൈഭവ് ഇപ്പോഴും കുട്ടിയാണ്. അങ്ങനെ തന്നെ തുടരാൻ അനുവദിക്കുക. കൂടുതൽ സമ്മർ​ദ്ദം ഉണ്ടാക്കാതിരിക്കുക'- ബ്രെറ്റ് ലീ ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.

ഈയടുത്താണ് വൈഭവ് ഇന്ത്യക്കായി 15ാം വയസിൽ അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിലെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വൈഭവ് തകർത്തത്. 15 വയസും 99 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് അരങ്ങേറിയത്. 1989 നവംബറിൽ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ടെസ്റ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്. 37 വർഷം പഴക്കമുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്.

ഇം​ഗ്ലണ്ടിനെതിരെ തിളങ്ങാനായില്ലെങ്കിലും പിന്നാലെ നടന്ന സിംബാബ്‍വെയ്ക്കെതിരായ ടി20 പരമ്പരയിൽ താരം മികച്ച രീതിയിൽ കളിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ടിലും താരം അർധ സെഞ്ച്വറികൾ നേടി. 81, 50 റൺസുകൾ അടിച്ചെടുത്ത് താരം പരമ്പരയിലെ താരവുമായി.

13ാം വയസിലാണ് താരം ഐപിഎൽ കളിക്കാനെത്തുന്നത്. ഒരു കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ ചേർന്ന വൈഭവ് ഐപിഎല്‍ ലേലത്തിൽ വിറ്റു പോകുന്ന പ്രായം കുറഞ്ഞ താരമായും മാറിയിരുന്നു. ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറിയും നേടുന്ന താരം തുടങ്ങി അപൂർവ റെക്കോർഡുകളും വൈഭവ് സ്വന്തമാക്കി.

Vaibhav Sooryavanshi has already made a remarkable impression on the cricketing world at 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

ടിപ്പറുകള്‍ക്ക് ഓട്ടോമാറ്റിക് ലോഡ് കവര്‍ നിര്‍ബന്ധം; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

7 വയസുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചു; കണ്ണില്ലാത്ത ക്രൂരത, അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബലിതർപ്പണം നാളെ പുലർച്ചെ രണ്ടുമുതൽ വൈകീട്ട് മൂന്ന് വരെ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം