Vaibhav Sooryavanshi Stuns Fans with Explosive Knock Against Bumrah Pathan Praises Young Star. ipl/x
Sports

'ബുംറയെ അടിക്കുമെന്ന് പറഞ്ഞു,ചെയ്തു'; സൂര്യവംശിയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ച് ഇർഫാൻ പഠാൻ

ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരിൽ ഒരാളായ ജസ്പ്രിത് ബുംറ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്‌സറുകൾ ആണ് വൈഭവ് നേടിയത്.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ വൈഭവ് സൂര്യവംശി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 14 പന്തിൽ 39 റൺസാണ് താരം അടിച്ചെടുത്തത്. ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരിൽ ഒരാളായ ജസ്പ്രിത് ബുംറ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്‌സറുകൾ ആണ് വൈഭവ് നേടിയത്. ഈ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യ ഇർഫാൻ പഠാൻ രംഗത്തെത്തി.

“ഈ 15 വയസ്സുകാരൻ മുൻപ് പറഞ്ഞത് എന്താണെന്ന് അറിയാമോ? ഞാൻ ബുംറയെ കാത്തിരിക്കുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ പന്തിൽ ഔട്ടായി. ഈ വർഷം ഞാൻ വരും, ബുംറയുടെ പന്തുകൾ ബൗണ്ടറി അടിക്കും എന്നാണ് പറഞ്ഞത്. അതാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സംഭവിച്ചതും” പഠാൻ പറഞ്ഞു. യുവതാരത്തിന്റെ ആത്മവിശ്വാസമാണ് ഏറ്റവും വലിയ ശക്തി. ചെറിയ ഇന്നിങ്സ് ആയിരുന്നു താരത്തിന്റേത് എങ്കിലും മത്സരത്തിന്റെ ഗതി മാറ്റാൻ അതിലൂടെ കഴിഞ്ഞെന്നും പഠാൻ വ്യക്തമാക്കി.

“ബുംറയെ പോലൊരു ബൗളർ വൈഭവിനെതിരെ പന്തെറിയുമ്പോൾ വ്യക്തമായ പ്ലാൻ ഇല്ലാത്തതായി തോന്നി. ഒരു ഘട്ടത്തിൽ അദ്ദേഹം സ്ലോവർ ബോൾ വരെ എറിഞ്ഞു നോക്കി. തന്ത്രങ്ങൾ മാറ്റാൻ സൂര്യവംശി ബുംറയെ പ്രേരിപ്പിക്കുന്നതായി തോന്നി. വൈറ്റ്-ബോൾ ക്രിക്കറ്റിലെ മികച്ച താരമായ ബുംറയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞത് വലിയ സംഭവമാണ്'' പഠാൻ വ്യക്തമാക്കി.

Vaibhav Sooryavanshi Stuns Fans with Explosive Knock Against Bumrah Pathan Praises Young Star.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ല; ആരോപണത്തില്‍ മറുപടിയുമായി ശോഭ സുരേന്ദ്രന്‍

'മോഷ്ടിച്ചേ തിന്നാൻ പറ്റുള്ളൂവെങ്കിൽ അവർ അങ്ങനെ തിന്നട്ടെ'; 'വാഴ 2' സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ അൽഫോൻസ് പുത്രൻ

'ഹോര്‍മൂസ് തുറന്നു കിടക്കട്ടെ'; ഇറാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

''ഡാഷ് മോനെ' എന്നാല്‍ പൊന്നു മോനേ..., പിണറായിയുടേത് മൃദുലമായ പ്രയോഗം'

വോട്ടിന് പണം, പാലക്കാട്ടെ സംഭവത്തില്‍ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം; കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

SCROLL FOR NEXT