Vaibhav Suryavanshi  x
Sports

14ാം വയസില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍! വൈഭവ് സൂര്യവംശിയ്ക്കു പുതിയ റോള്‍

രഞ്ജിയില്‍ മികവ് പ്രതീക്ഷിച്ച് ബിഹാര്‍ ടീം

സമകാലിക മലയാളം ഡെസ്ക്

പട്‌ന: 14ാം വയസില്‍ അമ്പരപ്പിക്കുന്ന ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധേ നേരത്തെ തന്നെ തന്നിലേക്ക് തിരിച്ച വൈഭവ് സൂര്യവംശിയ്ക്ക് പുതിയ ചുമതല! താരത്തെ ബിഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. തുടങ്ങാനിരിക്കുന്ന രഞ്ജി സീസണില്‍ താരം ബിഹാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കളത്തിലെത്തും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചെറിയ പ്രായത്തിൽ ഒരു താരം ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയിൽ എത്തുന്നത്.

ഇന്ത്യ അണ്ടര്‍ 19 ടീമിനൊപ്പം മിന്നും ഫോമില്‍ കളിച്ചതിനു പിന്നാലെയാണ് താരത്തിനു പുതിയ ചുമതല. ഓസ്‌ട്രേലിയക്കെതിരെ ഈയടുത്തു അവസാനിച്ച അണ്ടര്‍ 19 പോരാട്ടത്തില്‍ താരം 78 പന്തില്‍ സെഞ്ച്വറിയടിച്ചിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും വൈഭവാണ്.

സാകിബുള്‍ ഗാനിയാണ് ബിഹാറിന്റെ ക്യാപ്റ്റന്‍. ഈ സീസണില്‍ തിരിച്ചു വരാമെന്ന പ്രതീക്ഷയില്‍ യുവത്വത്തിനു പ്രാധാന്യമുള്ള ടീമിനെയാണ് ടീം ഇത്തവണ രംഗത്തിറക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനു ഒരു മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ ആ നിരാശയടക്കം മാറ്റാനുള്ള ഒരുക്കത്തിലാണ്.

Vaibhav Suryavanshi 14, has been named vice-captain of Bihar for the first two rounds of Ranji Trophy 2025-26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തദ്ദേശ തെരഞ്ഞെടുപ്പ്: കേന്ദ്ര ജീവനക്കാർക്ക് അവധിയില്ല; പോസ്റ്റ് ഓഫീസുകൾ നാളെ വൈകീട്ട് ആറു വരെ

കൊല്ലം കുരീപ്പുഴയില്‍ വന്‍ തീപിടിച്ചു, പതിനഞ്ചോളം മത്സബന്ധന ബോട്ടുകളും ചീനവലകളും കത്തിനശിച്ചു

നടി ആക്രമിക്കപ്പെട്ട കേസ്: അന്തിമ വിധി നാളെ; ദിലീപിന് നിര്‍ണായകം

SCROLL FOR NEXT