Vaibhav Suryavanshi x
Sports

15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന്‍ വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ)

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ യുഎഇക്കെതിരെ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ദോഹ: 14കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് വീണ്ടും. ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനായി യുഎഇക്കെതിരെ 14കാരന്‍ അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്‌സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്‌സ്.

ഒപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. ടി20യില്‍ ഒരിന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് താരം ഒപ്പം ചേര്‍ത്തു വച്ചത്. വെറും 32 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. 28 പന്തില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍, പഞ്ചാബിന്റെ അഭിഷേക് ശര്‍മ എന്നിവരുടെ പേരിലാണ് വേഗമുള്ള ടി20 സെഞ്ച്വറിയുടെ റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇരുവരും അതിവേഗം ശതകം തൊട്ടത്.

യുഎഇക്കെതിരായ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 297 റണ്‍സ്. വൈഭവിനൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. നമാന്‍ ധിര്‍ ആണ് മികവ് തെളിയിച്ച മറ്റൊരു താരം. 23 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം നമാന്‍ ധിര്‍ 34 റണ്‍സ് കണ്ടെത്തി.

Vaibhav Suryavanshi had also recently broken the all-time record for the most career sixes in Youth ODI cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോൺ​ഗ്രസ് ഇപ്പോൾ മുസ്ലീം ലീ​ഗ്, മാവോവാദി കോൺ​ഗ്രസ്'; നിതീഷിനെക്കുറിച്ച് മിണ്ടാതെ മോദി

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത്, തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ നീതിയുക്തമായിരുന്നില്ല: രാഹുല്‍ ഗാന്ധി

ഇതാദ്യം; കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീ​ഗിന് സീറ്റ്

എന്‍ഡിഎ മുന്നേറ്റത്തിലും പിടിച്ച് നിന്ന് ഒവൈസിയുടെ എഐഎംഐഎം; തനിച്ച് മത്സരിച്ച് അഞ്ച് സീറ്റുകളില്‍ ജയം

14കാരന്റെ 'വൈഭവ' ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം

SCROLL FOR NEXT