പരിശീലനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍  
Sports

വീണ്ടും സ്റ്റാറാകാന്‍ വരുണ്‍ ചക്രവര്‍ത്തി; നെറ്റ്‌സില്‍ സൂപ്പര്‍ താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കി, വിഡിയോ

മൈതാനത്ത് പരിശീലനത്തിനിറങ്ങിയ താരം ഇന്ത്യന്‍ താരങ്ങളെ വരെ വലയ്ക്കുന്ന പന്തുകളാണ് എറിഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏകദിന അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. നേരത്തെ വരുണ്‍ ഏകദിന ടീമല്‍ ഇടം നേടിയിരുന്നില്ല.ടി20 പരമ്പരയിലെ 14 വിക്കറ്റ് നേട്ടമാണ് താരത്തെ അപ്രതീക്ഷിതമായി ഏകദിന ടീമിലേക്കെത്തിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെയും താരം തന്റെ ഫോം വീണ്ടെടുത്തു.

പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് വിദര്‍ഭ ക്രിക്കറ്റ് മൈതാനത്ത് പരിശീലനത്തിനിറങ്ങിയ താരം ഇന്ത്യന്‍ താരങ്ങളെ വരെ വലയ്ക്കുന്ന പന്തുകളാണ് എറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വിഡിയോയില്‍ ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാളിനെ വരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതും കാണാം.

ഇന്ത്യയ്ക്ക് നിലവില്‍ 3 ഫിംഗള്‍ സ്പിന്നേഴ്‌സാണുള്ളത്. ഇടം കൈയ്യന്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഒരു വലംകൈയ്യന്‍ സ്പിന്നര്‍ വാഷിങ് ടണ്‍ സുന്ദറും. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കുല്‍ദീപ് യാദവ് ടീമിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT