ഫയല്‍ ചിത്രം 
Sports

ഫിറ്റ്നസ് കടമ്പ താണ്ടാനാവാതെ വരുൺ ചക്രവർത്തി; തൊളെല്ലിലെ പരിക്ക് മാറാതെ നടരാജൻ 

നടരാജനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല

Author : സമകാലിക മലയാളം ഡെസ്ക്

കായികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുവ സ്പിന്നർ വരുൺ ചക്രവർത്തി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്ത്. യോ- യോ ടെസ്റ്റിൽ രണ്ടുപ്രാവശ്യമെങ്കിലും 2 കിലോ മീറ്റർ ദൂരം ഓടി പൂർത്തിയാക്കണമെന്ന കടമ്പ താരത്തിന് മറികടക്കാനായില്ല. വരുണിന് പിന്നാലെ പേസർ ടി നടരാജന് തോളിനേറ്റ പരിക്ക് കാര്യങ്ങൾ ദുഷ്കരമാക്കും. നടരാജനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും ആദ്യ മത്സരങ്ങളിൽ താരത്തിന് നഷ്ടമാകുമെന്നുറപ്പാണ്. 

വരുൺ ചക്രവർത്തിയെ ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരുക്കുമൂലം പോകാൻ കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിലാണ് സിലക്ടർമാർ വരുണിനെ ഉൾപ്പെടുത്തിയിരുന്നത്. അതേസമയം താരത്തെ പരിഗണിച്ചതിന് സെലക്ഷൻ കമ്മറ്റിക്കെതിരെ ആരോപണമുയർന്നുകഴിഞ്ഞു. ഒക്ടോബറിന് ശേഷം സംസ്ഥാനതലത്തിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന താരത്തെ തെരഞ്ഞെടുത്തതാണ് വിമർശനത്തിന് കാരണം. 

രാഹുൽ ചഹർ ടീമിൽ ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടരാജന്റെ കാര്യത്തിൽ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സംഘം ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. കായികക്ഷമത പരിശോധനയ്ക്ക് രാഹുൽ തെവാത്തിയയും ഒരുങ്ങുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT