വരുണ്‍ ചക്രവര്‍ത്തി ഫെയ്‌സ്ബുക്ക്
Sports

'ഇന്ത്യയിലേക്ക് വരരുത്, ബൈക്കില്‍ പിന്തുടര്‍ന്നു'; ടി20 ലോകകപ്പിന് ശേഷം ഭീഷണി കോളുകള്‍ വന്നു, വെളിപ്പെടുത്തി വരുണ്‍ ചക്രവര്‍ത്തി

ജീവിതത്തില്‍ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ജീവിതത്തില്‍ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ടൂര്‍ണമെന്റിലുടനീളം ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി കാഴ്ചവെച്ചത്. ഇന്ത്യയുടെ കിരീട നേട്ടത്തില്‍ താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

എന്നാല്‍ 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ മോശം പ്രകടനത്തില്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ എത്തിയെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ആരാധകരില്‍ ചിലര്‍ തന്നെ പിന്തുടരുകയും ചെന്നൈയിലെ വീടിന് പുറത്ത് ഗേറ്റ് വരെ എത്തിയെന്നും താരം പറഞ്ഞു.

'2021 ലോകകപ്പിന് ശേഷം എനിക്ക് ഭീഷണി ഫോണ്‍കോളുകള്‍ വന്നു. ഇന്ത്യയിലേക്ക് വരരുത്. ശ്രമിച്ചാലും നിങ്ങള്‍ക്ക് കഴിയില്ല. ആളുകള്‍ എന്റെ വീട്ടിലേക്ക് വന്നു, എന്നെ പിന്തുടര്‍ന്നു, ചിലപ്പോഴൊക്കെ എനിക്ക് ഒളിക്കേണ്ടി വന്നു. വിമാനത്താവളത്തില്‍ നിന്ന് മടങ്ങുമ്പോള്‍, രണ്ടുപേര്‍ ബൈക്കില്‍ എന്നെ പിന്തുടര്‍ന്നു. ആരാധകര്‍ വികാരാധീനരാണെന്ന് എനിക്ക് മനസ്സിലാകും. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ലഭിക്കുന്ന പ്രശംസയില്‍ ഞാന്‍ സന്തോഷവാനാണ്,' വരുണ്‍ ചക്രവര്‍ത്തി ഒരു യൂട്യൂബ് ഷോയില്‍ പറഞ്ഞു.

'ചാംപ്യന്‍സ് ട്രോഫി ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി ഞാന്‍ കരുതുന്നു, കാരണം ഞാന്‍ നാല് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ആ മത്സരങ്ങളില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ട് ടീമില്‍ ഉള്‍പ്പെട്ടു. ടീമില്‍ എനിക്ക് ഒരു സ്ഥാനമുണ്ടെന്നും എനിക്ക് തോന്നി. പക്ഷേ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല,' വരുണ്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT