ന്യൂഡല്ഹി: നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയുടെ ബൗളിങ് ആണ് മുംബൈ ഇന്ത്യന്സിനെ പിടിച്ചു കെട്ടിയത്. ഡല്ഹി ജയത്തിലേക്ക് എത്തിയതിന് പിന്നാലെ അമിത് മിശ്രയെ പ്രശംസയില് മൂടി ഇന്ത്യന് മുന് താരം വീരേന്ദര് സെവാഗ് എത്തി.
എല്ലാവരോടും സൗമ്യനായി സംസാരിക്കുന്ന വ്യക്തിയാണ് അമിത് മിശ്ര. എല്ലാവരോടും പെട്ടെന്ന് അടുക്കും. അതിനാലാണ് അമിത് മിശ്ര ടീം അംഗങ്ങള്ക്കിടയില് പ്രിയപ്പെട്ടതായത്. അമിത് മിശ്ര തോല്ക്കുമ്പോള് മറ്റ് ടീം അംഗങ്ങള്ക്കും വേദനിക്കും. അമിത് വിക്കറ്റ് വീഴ്ത്തുമ്പോള് എല്ലാവരും അവനൊപ്പം സന്തോഷിക്കും, സെവാഗ് പറഞ്ഞു.
ആദ്യ ഹാട്രിക് സ്വന്തമാക്കിയപ്പോള് ഞാന് അമിത് മിശ്രയോട് നിനക്ക് എന്താണോ വേണ്ടത് എന്ന് ചോദിച്ചു. തന്റെ പ്രതിഫലം ദയവായി കൂട്ടിത്തരൂ എന്നാണ് അമിത് മിശ്ര പറഞ്ഞത്. ഇനി മറ്റൊരു ഹാട്രിക് നേടിയാലും കൂട്ടി ചോദിക്കാന് സാധ്യതയില്ലാത്ത പാകത്തില് പ്രതിഫലം ഇപ്പോള് അമിത് മിശ്രയ്ക്ക് ലഭിക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞു.
വളരെ നന്നായി അവന് പന്തെറിഞ്ഞു. അതിനാലാണ് ടൂര്ണമെന്റിലെ ഏറ്റവും മികച്ച ബൗളര്മാരില് ഒരാളായിരിക്കുന്നത്. ഏറ്റവും കൂടുതല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ്. രോഹിത്തിന് അമിത് മിശ്രയ്ക്കെതിരെ നോര്മല് ഗെയിം കളിക്കാന് കഴിഞ്ഞിരുന്നു എങ്കില് 60-70 റണ്സ് സ്കോര് ചെയ്യാന് കഴിഞ്ഞാനെ എന്നും സെവാഗ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates