വെനസ്വേല: വെനസ്വേലയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ തന്റെ ഒരു വയസുള്ള മകളെ സ്വന്തം ജീവന്‍ ബലികൊടുത്ത് രക്ഷിച്ച അമ്മയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. വെനസ്വേലന്‍ ഫുട്‌ബോള്‍ താരമാണ് ഹെക്ടര്‍ ബെല്ലോയുടെ ഭാര്യയായ ആന്ദ്രെ ബെല്ലോയാണ് സ്വന്തം
ജീവന്‍ നഷ്ടപ്പെടുത്തി പിഞ്ചോമനയെ മരണമുഖത്തു നിന്ന് രക്ഷപ്പെടുത്തിയത്. കുട്ടിയെ പരിക്കുകളില്ലാതെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു.
ബുധനാഴ്ചയാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ ഹെക്ടര്‍ ബെല്ലോയുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. കെട്ടിടം തകര്‍ന്നപ്പോള്‍ ആന്‍ഡ്രിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ ഇവരുടെ മൃതദ്ദേഹം പുറത്തെടുത്തിരുന്നു. എന്നാല്‍ മകള്‍ അലാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഭൂകമ്പത്തിനിടെ കുട്ടിയെ സംരക്ഷിക്കാന്‍ ആന്‍ഡ്രിയ സ്വന്തം ജീവന്‍ ത്യാഗം ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തത്തില്‍ ഭാര്യ നഷ്ടപ്പെട്ടതിന്റെ ദുഖം പങ്കിട്ടുകൊണ്ട് ഹെക്ടര്‍ ബെല്ലോ ഒരു കുറിപ്പും പങ്കിട്ടു. തന്റെ മകളോട് അവളുടെ ജീവന്‍ രക്ഷിക്കാന്‍ അമ്മ സ്വന്തം ജീവന്‍ ത്യജിച്ചുവെന്ന് മകളോട് എങ്ങനെ പറയുമെന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ്. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാലഘട്ടമാണ് താന്‍ നേരിടുന്നതെന്നും അദ്ദേഹം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates