Rohit Sharma Virat Kohli Gautam Gambhir 
Sports

'രോഹിതും കോഹ്‍ലിയും ഉള്ളത് വലിയ ഭാ​ഗ്യം'; പ്രശംസിച്ച് ​ഗംഭീർ!

ഇന്ത്യ- വെസ്റ്റ് ഇൻഡ‍ീസ് ഒന്നാം ഏകദിനം ഈ മാസം 27ന് തിരുവനന്തപുരത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ‍് സ്റ്റേഡിയത്തിലാണ് ഒന്നാം ഏകദിനം. ഇതിഹാസങ്ങളും ഏകദിന ഫോർമാറ്റിൽ മാത്രം ഇന്ത്യയ്ക്കായി കളിക്കുകയും ചെയ്യുന്ന മുൻ നായകൻമാർ കൂടിയായ രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവരുടെ ടീമിലെ സാന്നിധ്യത്തിന്റെ മൂല്യം എടുത്തു പറഞ്ഞ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീർ.

ആദ്യ ഏകദിനത്തിൽ രോഹിതും കോഹ്‍ലിയും കളിക്കുമെന്നു ഉറപ്പാണ്. ​നായകനെന്ന നിലയിൽ ശുഭ്മാൻ ​ഗില്ലിന് മൈതാനത്ത് ഈ രണ്ട് ഇതിഹാസങ്ങളുടെ അനുഭവ സമ്പത്ത് ഏറെ പ്രയോജനപ്പെടുമെന്നാണ് ​ഗംഭീർ പറയുന്നത്. റൺസ് കണ്ടെത്തുന്നതിനപ്പുറം ഇരുവരും ടീമിൽ ഉള്ളതു തന്നെ മറ്റ് താരങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും ​ഗംഭീർ ചൂണ്ടിക്കാട്ടുന്നു.

'ഏകദിന ഫോർമാറ്റിന്റെ കാര്യം പറയുമ്പോൾ മൈതാനത്തും പുറത്തും നായകനായ ​ഗില്ലിനെ സഹായിക്കാൻ രോഹിതിനേയും വിരാടിനേയും പോലുള്ള പ്രമുഖർ ഒപ്പമുണ്ട്. ​ഗില്ലിനെ സംബന്ധിച്ച് അതു വലിയ ഭാ​ഗ്യമാണ്. അതിലുപരി വികാരങ്ങൾക്ക് അടിപ്പെടാതെ കാര്യങ്ങളെ ശാന്തതയോടെ സമീപിക്കാൻ അവർക്ക് സാധിക്കുന്നു. ചെറുപ്പമായിരിക്കുമ്പോൾ ചിലപ്പോഴൊക്കെ വികാരങ്ങൾക്ക് അടിപ്പെട്ടു പോകാൻ സാധ്യതയുണ്ട്.'

​'ഗിൽ എല്ലാ മേഖലയിലും മികവ് കാണിക്കുന്നുണ്ട്. സ്വാർഥതയില്ലാത്ത, ശാന്തനായ ക്യാപ്റ്റനുമാണ്. ഒപ്പം വേണ്ട സമയത്ത് ആക്രമണോത്സുകതയും പ്രകടിപ്പിക്കുന്നു. ആവശ്യമുള്ള സമയത്ത് ശരിയായ കാര്യങ്ങൾ തന്നെ പറയാനും ശ്രമിക്കാറുണ്ട്. റൺസ് അടിച്ചുകൂട്ടി മാത്രമല്ല സ്വന്തം പ്രവർത്തികൾ കൊണ്ട് മറ്റുള്ളവർക്ക് മാതൃകയാകാനും ​ഗില്ലിന് സാധിക്കുന്നു'- ​ഗംഭീർ വ്യക്തമാക്കി.

ഗില്ലിനെ കുറിച്ചാണ് പരിശീലകൻ ഇതു പറഞ്ഞതെങ്കിലും രോഹിതിന്റേയും വിരാടിന്റേയും സാന്നിധ്യവും അവർക്ക് ​ഗംഭീർ നൽകുന്ന പിന്തുണയും ഇതിൽ നിന്നു വ്യക്തമാണ്.

രോഹിത് ശർമയുടെ ലോകകപ്പ് സാന്നിധ്യം വലിയ ചർച്ചയായി നിന്ന ഘട്ടത്തിലാണ് ഇന്ത്യ അവസാനം ഏകദിനം കളിച്ച ഇം​ഗ്ലണ്ടിനെതിരെ ഇതിഹാസ താരം സെഞ്ച്വറി നേടിയത്. മത്സരത്തിൽ 138 റൺസ് അടിച്ച് രോഹിത്, തന്നെ വിമർശിച്ചവർക്ക് അന്ന് ബാറ്റ് കൊണ്ടു തന്നെ മറുപടി നൽകി. പിന്നാലെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും രോഹിത് ഇന്ത്യക്ക് അനിവാര്യനായ താരമാണെന്നു അടിവരയിട്ടു.

അതിനിടെ സെലക്ഷൻ കമ്മിറ്റിയിൽ കാര്യമായ മാറ്റങ്ങൾ വരുന്നത് രോഹിതിനും കോഹ്‍ലിക്കും ലോകകപ്പ് കളിക്കാനുള്ള സാധ്യത കൂടുതൽ സജീവമാക്കിയിട്ടുണ്ട്. മുഖ്യ സെലക്ടർ സ്ഥാനത്തു നിന്നു അജിത് അ​ഗാർക്കർ പടിയിറങ്ങുമെന്ന് ഉറപ്പായി. പകരം പാർഥിവ് പട്ടേൽ സ്ഥാനത്തേക്ക് വരുമെന്ന റിപ്പോർ‌ട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്.

As India prepare to begin their three-match ODI series against the West Indies on Sunday, head coach Gautam Gambhir has highlighted the value of having Rohit Sharma and Virat Kohli around captain Shubman Gill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

'ദൃഷ്ടി പതിഞ്ഞാല്‍ കത്തിയെരിഞ്ഞൂന്ന് കൂട്ടിയാ മതി'; 10 ല്‍ എട്ടും ബോക്‌സ് ഓഫീസ് ബോംബ്; കയാദുവിന് ട്രോള്‍

മലയാളി താരം ഉള്‍പ്പെട്ട റിലേ ടീമിന് വെള്ളി! ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 16 മെഡലുകള്‍

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; കോഴിക്കോട്ട് രാത്രിയാത്രാ നിയന്ത്രണം

'16' വര്‍ഷത്തിന് ശേഷം ആദ്യം! 10,000 മീറ്ററില്‍ ഇന്ത്യയുടെ സീമ കുമാരിക്ക് വെങ്കലം