ഫോട്ടോ: ട്വിറ്റർ 
Sports

വനിതാ ഐപിഎല്‍; മീഡിയ കരാര്‍ സ്വന്തമാക്കി 'വയകോം18'

ടീമുകളെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങളും അണിയറയില്‍ സജീവം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ ഐപിഎല്‍ ഈ വര്‍ഷം നടക്കാനിരിക്കെ മീഡിയ കരാര്‍ സ്വന്തമാക്കി വയകോം18. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. 2023- 27 വരെയാണ് കമ്പനി സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 951 കോടിയുടേതാണ കരാര്‍. 

അഞ്ച് ടീമുകളുമായാണ് കന്നി വനിതാ ഐപിഎല്‍ പോരാട്ടം ബിസിസിഐ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് അഞ്ച് മുതല്‍ 23 വരെയാണ് പോരാട്ടങ്ങള്‍. 22 മത്സരങ്ങളായിരിക്കും ഉണ്ടാകുക. ഈ മാസം 25ന് ഫ്രാഞ്ചൈസി നഗരങ്ങളെ ബിസിസിഐ പ്രഖ്യാപിക്കും. 

ടീമുകളെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങളും അണിയറയില്‍ സജീവം. നിലവില്‍ പുരുഷ ഐപിഎല്ലിലെ ടീം ഉടമകളില്‍ പലരും വനിതാ ടീമിനെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. 

പുരുഷ ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികള്‍ എട്ട് പേരാണ് നിലവില്‍ ടീം സ്വന്തമാക്കാനുള്ള തയ്യറെടുപ്പുകളുമായി ഉള്ളത്. എട്ട് ഫ്രൈഞ്ചൈസികള്‍ ബിസിസിഐയില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനായി  രംഗത്തുണ്ട്. സീല്‍ ചെയ്ത ബിഡുകള്‍ പരിശോധിച്ച് ഈ മാസം 25ന്  ബിസിസിഐ ടീം വരാന്‍ പോകുന്ന നഗരത്തിന്റെ പേരും ടീമിനെ സ്വന്തമാക്കിയ ഫ്രാഞ്ചൈസികളേയും പ്രഖ്യാപിക്കും. 

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനായി രംഗത്തുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് ടീമുകള്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.  

ഈ മാസം മൂന്നിനാണ് ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. ജനുവരി 21നകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ഗസ് പാര്‍ട്ണേഴ്സുമായി ചേര്‍ന്നാണ് ബിസിസിഐ ടെന്‍ഡറുകളുടെ മൂല്യനിര്‍ണയം നടത്തുക. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ 23വരെയും സമയം അനുവദിച്ചിട്ടുണ്ട്. 

നിലവില്‍ പത്ത് നഗരങ്ങളുടെ പട്ടികയാണ് ടീം രൂപീകരണത്തിനായി ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ച് നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ടീമുകള്‍. പത്ത് വര്‍ഷത്തേക്കായിരിക്കും ഫ്രൈഞ്ചൈസികളുടെ നടത്തിപ്പ് കാലാവധി. 

ടീം സ്വന്തമാക്കാന്‍ ഒരുങ്ങുന്ന ലേലക്കാരന് കുറഞ്ഞത് ആയിരം കോടി രൂപയുടെ ആസ്തി നിര്‍ബന്ധമാണ്. അതേസമയം കമ്പനികള്‍ക്കോ കണ്‍സോര്‍ഷ്യങ്ങള്‍ക്കോ വനിതാ ടീമിനെ സ്വന്തമാക്കാന്‍ സാധിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT