മിലാന്‍: ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്‍മാരായ നാപോളിയുടെ നാണംകെട്ട പ്രവര്‍ത്തികളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. അവരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുള്ള സീരി എ കിരീട നേട്ടമായിരുന്നു കഴിഞ്ഞ സീസണില്‍. ആ കിരീട നേട്ടത്തിനു ചുക്കാന്‍ പിടിച്ച താരമാണ് നൈജീരിയന്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഓസിമന്‍.
താരത്തെ അപമാനിക്കുന്ന തരത്തില്‍ നാപോളി ക്ലബ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. അവര്‍ പിന്നീട് ഈ വീഡിയോ നീക്കം ചെയ്‌തെങ്കിലും ഒട്ടും മാന്യതയില്ലാത്ത പ്രവൃത്തിയാണ് സ്വന്തം താരത്തോടു തന്നെ ക്ലബ് കാണിച്ചത് എന്നതാണ് ഇതിലെ ഏറ്റവും വിചിത്രമായ സംഗതി.
പിന്നാലെ ഓസിമന്‍ സ്വന്തം ക്ലബിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഏജന്റായ റോബര്‍ട്ടോ കലേന്‍ഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷയം വളരെ ഗൗരവമേറിയതാണെന്നും കളിക്കാരനു ഇത്തരം വിഷയങ്ങളുണ്ടാക്കുന്ന ഇടിവ് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിക്ടറിനെ പരിഹസിക്കുന്ന വീഡിയോയാണ് അവര്‍ പോസ്റ്റ് ചെയ്തത്. കാണേണ്ടവര്‍ മുഴുവന്‍ കണ്ട ശേഷം വീഡിയോ ഡിലീറ്റ് ചെയ്തതു കൊണ്ടു വലിയ പ്രയോജനമില്ല. നിയമ നടപടി വേണ്ട വിഷയമാണിതെന്നും കലേന്‍ഡ് നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ബോലോഗ്നയ്‌ക്കെതിരായ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. ഈ മത്സരത്തില്‍ ഓസിമന്‍ പെനാല്‍റ്റി പുറത്തേക്ക് അടിച്ചു കളഞ്ഞു. താരം പെനാല്‍റ്റി തനിക്കു തന്നെ എടുക്കണമെന്നു വാശി പിടിക്കുന്ന തരത്തിലുള്ള ഒരു പരിഹാസ വീഡിയോയാണ് ഇതിനു ശേഷം നാപോളി ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ക്കൊപ്പം ഓസിമന്‍ കൊച്ചു കുട്ടികളുടെ ശബ്ദത്തില്‍ പെനാല്‍റ്റി വേണമെന്നു വാശിപിടിക്കുന്നതായാണ് വീഡിയോയില്‍ ധ്വനിപ്പിച്ചത്.
ഫുട്‌ബോള്‍ മത്സരത്തില്‍ താരങ്ങള്‍ പെനാല്‍റ്റി പുറത്തേക്ക് അടിച്ചു കളയുന്നതും മറ്റും സര്‍വ സാധാരണമായ കാര്യമാണ്. യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ നോട്ടമിട്ടിരിക്കുന്ന ടീമിലെ ഏറ്റവും നിര്‍ണായകമായ താരത്തിനെതിരെ തന്നെ സ്വന്തം ക്ലബ് ഇത്തരത്തില്‍ നീങ്ങിയതിന്റെ അമ്പരപ്പാണ് ഫുട്‌ബോള്‍ ലോകത്ത്.
നേരത്തെയും താരത്തെ പരിഹസിച്ച് നാപോളി തന്നെ ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. ഓസിമന്റെ തലയും ശരീരത്തിനു പകരം തേങ്ങയുടെ ചിത്രവുമായിരുന്നു അന്നു മോര്‍ഫ് ചെയ്ത് ക്ലബ് പോസ്റ്റ് ചെയ്തത്. അന്നു പക്ഷേ അതു അത്ര വലിയ പ്രശ്‌നമായി ആരും കണ്ടില്ല. വംശീയതയും വര്‍ണ വെറിയും ഇപ്പോഴും തുടരുന്നതിനിടെയില്‍ സംരക്ഷണം നല്‍കേണ്ട ക്ലബ് തന്നെ സ്വന്തം താരത്തെ ഇത്തരത്തില്‍ നാണംകെടുത്തുന്നതിന്റെ ചേതോവികാരത്തെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates