ഫോട്ടോ: ട്വിറ്റർ 
Sports

ജയവും തോൽവിയും സമനിലയും മുൻപിൽ, അവസാന ദിനമായ ഇന്ന് എന്തും സംഭവിക്കാം: ടിം സൗത്തി

ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം ജയം, തോൽവി, സമനില എന്നീ മൂന്നും മുൻപിൽ വന്ന് നിൽക്കുന്നത് ആവേശം കൂട്ടുന്നതായി കിവീസ് പേസർ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ റിസർവ് ദിനമായ ഇന്ന് മൂന്ന് ഫലവും മുൻപിലുണ്ടെന്ന് ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി. ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം ജയം, തോൽവി, സമനില എന്നീ മൂന്നും മുൻപിൽ വന്ന് നിൽക്കുന്നത് ആവേശം കൂട്ടുന്നതായി കിവീസ് പേസർ പറഞ്ഞു. 

ഇന്ത്യയുടെ ക്വാളിറ്റി ബാറ്റിങ് യൂണിറ്റാണ്. അവരുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാരാണ് ക്രീസിൽ നിൽക്കുന്നത്. ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് മേൽ ആധിപത്യം പുലർത്താൻ സാധിക്കണം. രണ്ട് ടീമുകൾക്കും ആദ്യ ദിനത്തിന്റെ അവസാന സെഷൻ നിർണായകമാണ് എന്നും സൗത്തി പറഞ്ഞു. 

32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ആണ് ഇന്ത്യക്കെതിരെ കിവീസ് നേടിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചാം ദിനം ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്. 32 റൺസിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. റിസർവ് ഡേ വിക്കറ്റുകൾ നഷ്ടപ്പെടാതെ റൺസ് സ്കോർ ചെയ്യാൻ ആയാൽ ഇന്ത്യക്ക് മുൻതൂക്കം കണ്ടെത്താനാവും. 

എന്നാൽ ഇന്ത്യക്ക് കിവീസിനെ ഓൾഔട്ട് ആക്കാൻ സാധിച്ചേക്കില്ലെന്ന് സുനിൽ ​ഗാവസ്കർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സൂര്യപ്രകാശത്തെ തുടർന്ന് വിക്കറ്റ് ഡ്രൈ ആവുന്നു. ഇതിലൂടെ ബാറ്റിങ് എളുപ്പമാവും. അവസാന ദിനം ആർക്ക് അനുകൂലമായി മത്സര ഫലം തിരിയും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT