വിഡിയോ സ്ക്രീൻഷോട്ട് 
Sports

കുതിച്ചുചാടി സാക്ഷി, സിവയുടെ പൊൻമുത്തം; ചെന്നൈ ജയിച്ചപ്പോൾ ആവേശം അടക്കാനാകാതെ അമ്മയും മകളും, വിഡിയോ 

ഫൈനൽ ഉറപ്പിച്ച ആ നിമിഷം ​ഗാലറിയിൽ ചെന്നൈയുടെ ഏറ്റവും വലിയ ഫാൻസ് ആയ രണ്ടുപേരിലേക്കാണ് കാമറ തിരിഞ്ഞത്. അതേ, സാക്ഷി സിങ്ങും, സിവ സിങ് ധോനിയും

സമകാലിക മലയാളം ഡെസ്ക്

പിഎൽ 16-ാം സീസണിലെ ആദ്യ ക്വാളിഫയർ പോരാട്ടത്തിന് നിലവിലെ ചാമ്പ്യന്മാരെ നേരിടാൻ ധോനിയുടെ ചെന്നൈ പട ഇറങ്ങിയപ്പോൾ ജയസാധ്യത കൂടുതൽ കൽപ്പിക്കപ്പെട്ടിരുന്നത് ​ഗുജറാത്ത് ടൈറ്റൻസിനായിരുന്നു. ലീ​ഗ് കളികളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചെത്തിയ ടൈറ്റൻസ് നിഷ്പ്രയാസം ഫൈനലിലേക്ക് കടക്കുമെന്ന് കരുതിയെങ്കിലും കളി തുടങ്ങിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ആദ്യന്തം ചെന്നൈക്കൊപ്പം നിന്ന മത്സരം ജയിച്ച്, ആവേശം ഒട്ടും ചോരാതെ, ഫൈനൽ പ്രവേശനം നടത്തിയിരിക്കുകയാണ് ധോനിയും സംഘവും. 

സിഎസ്കെയുടെ വിജയം ചെന്നൈ ടീമിന്റെ മാത്രമല്ല, ലക്ഷക്കണക്കിന് ആരാധകരുടേത് കൂടിയാണ്. അതുകൊണ്ടുതന്നെ പ്രിയപ്പെട്ട ടീമിന്റെ വിജയനിമിഷങ്ങൾ ആവേശത്തോടെ ആരാധകർ കൊണ്ടാടും. ഫൈനൽ ഉറപ്പിച്ച ആ നിമിഷം ​ഗാലറിയിൽ ചെന്നൈയുടെ ഏറ്റവും വലിയ ഫാൻസ് ആയ രണ്ടുപേരിലേക്കാണ് കാമറ തിരിഞ്ഞത്. അതേ, സാക്ഷി സിങ്ങും, സിവ സിങ് ധോനിയും. 

ചെന്നെെയുടെ വിജയനിമിഷം സാക്ഷി സ്വയം മറന്ന് കുതിച്ചുചാടി, സിവയാകട്ടെ അമ്മയ്ക്ക് ഉമ്മ തൽകി അച്ഛന്റെ നോട്ടം ആഘോഷമാക്കി. ധോനി മകളെ ചേർത്തുപിടിക്കുന്നതും വിഡിയോയിൽ കാണാം. ഈ മനോഹര ദൃശ്യങ്ങളാണ് ഇപ്പോൾ ട്വിറ്ററിൽ ശ്രദ്ധനേടുന്നത്. ഇന്നത്തെ ഏറ്റവും മനോഹരമായ കാഴ്ച്ചയാണ് ഈ വിഡിയോ എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. 

​ഗുജറാത്ത് ടൈറ്റൻസിനെ 15 റണ്ണിന് തോൽപ്പിച്ച് ധോനിയും സംഘവും ഫൈനലിൽ പ്രവേശിച്ചത്. ചെന്നെെ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് 20 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT