മുഹമ്മദ് അസ്ഹറുദ്ദീൻ Vijay Hazare Trophy fb
Sports

മുഹമ്മദ് അസ്ഹറുദ്ദീന്‍ 84, ബാബ അപരാജിത് 71; മികച്ച സ്‌കോറുമായി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം കര്‍ണാടകയ്‌ക്കെതിരെ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കര്‍ണാടകയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ മികച്ച സ്‌കോറുയര്‍ത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്‌സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.

Kerala posted a good score in the Vijay Hazare Trophy clash against Karnataka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

ഉറക്കം വന്നാലും ഉറങ്ങാൻ കഴിയുന്നില്ല, ഉറക്കമില്ലായ്മയുടെ വിചിത്ര ലക്ഷണങ്ങൾ

'കല്യാണം കഴിക്കാന്‍ ഞരമ്പ് മുറിച്ചത് ആരാ? ദമ്പതിമാര്‍ക്കിടയില്‍ എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നുണ്ടോ?'; മറുപടിയുമായി ആര്‍തിയുടെ അമ്മ

VD Satheesan Cabinet Live: കോണ്‍ഗ്രസ് മന്ത്രിമാരിൽ ഏകദേശ ധാരണ

മുപ്പതു വയസ്സിന് മുമ്പേ പൊണ്ണത്തടി; പുരുഷന്മാരിൽ കരൾ അർബുദത്തിന് 5 മടങ്ങ് സാധ്യത

SCROLL FOR NEXT