ബജ്റം​ഗ് പുനിയ, വിനേഷ് ഫോ​ഗട്ട്/ പിടിഐ 
Sports

​ഗുസ്തി താരങ്ങളായ ബജ്റം​ഗ് പുനിയയും വിനേഷ് ഫോ​ഗട്ടും വിദേശ പരിശീലനത്തിന്; ചെലവ് കേന്ദ്രം വഹിക്കും

ജൂലൈ ഒന്ന് മുതൽ ഓ​ഗസ്റ്റ് അഞ്ച് വരെ ബജ്റം​ഗ് പുനിയ കിർ​ഗിസ്ഥാനിൽ പരിശീലനം നടത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ​ഗുസ്തി താരങ്ങളായ ബജ്റം​ഗ് പുനിയ, വിനേഷ് ഫോ​ഗട്ട് എന്നിവർക്ക് വിദേശത്ത് പരിശീലനത്തിനു അനുമതി നൽകി കേന്ദ്ര സർക്കാർ. ഇരുവർക്കും കിർ​ഗിസ്ഥാനും ഹം​ഗറിയിലുമാണ് പരിശീലനം. ഇതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും. ഏഷ്യൻ ​ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ടാണ് പരിശീലനം. 

ജൂലൈ ഒന്ന് മുതൽ ഓ​ഗസ്റ്റ് അഞ്ച് വരെ ബജ്റം​ഗ് പുനിയ കിർ​ഗിസ്ഥാനിൽ പരിശീലനം നടത്തും. വിനേഷ് തുടക്കത്തിൽ കിർ​ഗിസ്ഥാനിലും പിന്നീട് ഹം​ഗറിയിലെ ബുഡാപെസ്റ്റിലും പരിശീലനം തുടരും. 

ഇരുവരും നൽകിയ അപേക്ഷയിൽ 24 മണിക്കൂറിനകം തീരുമാനമെടുത്തതായി കായിക മന്ത്രി അനുരാ​ഗ് ഠാക്കൂർ വ്യക്തമാക്കി. ഇരുവരും ജൂലൈ ആദ്യം പരിശീലനത്തിനായി വിദേശത്തേക്ക് യാത്ര തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  

ബിജെപി എംപിയും ​ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ ലൈം​ഗിക അതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ടു ഇരുവരും സമര രം​ഗത്ത് സജീവമായിരുന്നു. 

കേന്ദ്ര കായിക മന്ത്രി ​ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി 15നു മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്ന് ധാരണയായിരുന്നു. നിലവിൽ സമരം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT