വിനേഷ് ഫോ​ഗട്ട് എക്സ്
Sports

Vinesh Phogat: ബിജെപി സർക്കാരിന്റെ ജോലിയും സ്ഥലവും വേണ്ട; വിനേഷ് ഫോ​ഗട്ടിന് സമ്മാനമായി കോടികൾ കിട്ടും!

ഒളിംപ്യൻമാർക്ക് ഹരിയാന സർക്കാരിന്റെ പാരിതോഷികം

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീ​ഗഢ്: പാരിസ് ഒളിംപിക്സിലെ മികച്ച പ്രകടനത്തിനു ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങളിൽ നാല് കോടി രൂപയുടെ ക്യാഷ് പ്രൈസ് തിരഞ്ഞെടുത്ത് ​മുൻ ​ഗുസ്തി താരവും കോൺ​ഗ്രസ് എംഎൽഎയുമായ വിനേഷ് ഫോ​ഗട്ട്. സർക്കാർ ജോലി, വീടു വയ്ക്കാൻ ന​ഗര മധ്യത്തിൽ സ്ഥലം എന്നിവയാണ് സർക്കാരിന്റെ മറ്റ് ഓഫറുകൾ.

പാരിസ് ഒളിംപിക്സിൽ നിന്നു വിനേഷിനെ അയോ​ഗ്യയാക്കിയത് വലിയ വിവാദമായിരുന്നു. ഫൈനൽ കളിക്കാനിരിക്കെ 100 ​ഗ്രാം ഭാരക്കൂടുതൽ ചൂണ്ടിക്കാട്ടിയാണ് വിനേഷിനെ അയോ​ഗ്യയാക്കിയത്. 50 ​കിലോ​ഗ്രാമിലായിരുന്നു താരം മത്സരിച്ചത്. വെള്ളി മെഡൽ ജേതാക്കൾക്കു തത്തുല്യമായ പരി​ഗണന നൽകിയാണ് ഹരിയാന സർക്കാർ വിനേഷിനേയും പാരിതോഷിക പട്ടികയിൽ ചേർത്തത്.

ഹരിയാന ഷെഹ്‍രി വികാസ് പ്രതികരൺ പദ്ധതിയുടെ ഭാ​ഗമായാണ് സർക്കാർ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഒളിംപ്യൻമാർ ഉൾപ്പെടെയുള്ള യോ​ഗ്യരായ കായിക താരങ്ങൾക്കു കായിക വിഭാ​ഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ തലത്തിലുള്ള തസ്തികയിൽ ജോലി സ്വീകരിക്കാനും അവസരമുണ്ട്.

ഒളിംപിക്സിനു പിന്നാലെ വിനേഷ് ​ഗുസ്തിയിൽ നിന്നു വിരമിച്ച് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു. കോൺ​ഗ്രസ് ടിക്കറ്റിൽ ജുലാന മണ്ഡലത്തിൽ മത്സരിച്ചാണ് താരം എംഎൽഎ ആയി വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT