മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഒറ്റക്ക് നടക്കാന്‍ പോലും ആകാതെ പരസഹായത്തിനായി അഭ്യര്‍ഥിച്ച കാംബ്ലിയെ ചിലര്‍ താങ്ങിപ്പിടിച്ച് നടത്തുന്നത് വീഡിയോയില്‍ കാണാം.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. കുറച്ചുകാലമായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ചിലര്‍ പറയുന്നു. മദ്യപിച്ചത്‌കൊണ്ടാണ് നേരെ നടക്കാന്‍ കഴിയാത്തതെന്നാണ് മറ്റുചിലര്‍ പറയുന്നത്.
ആരോഗ്യപരമായും വ്യക്തിജീവിതത്തിലും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിനോദ് കാംബ്ലി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ കാംബ്ലി അടുത്തിടെയായി പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും വിഷാദരോഗവും അതിലുണ്ട്. അദ്ദേഹം എത്രയും വേഗം സുഖപ്പെടുമെന്നാണ് ഒരാള്‍ കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജ്യത്തിനായി 104 ഏകദിനങ്ങളും 17 ടെസ്റ്റ് മത്സരങ്ങളും കാംബ്ലി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ കാംബ്ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 262 റണ്‍സാണ്. ഇരുപത്തിയൊന്നാം വയസില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി ഇരുപത്തിമൂന്നാം വയസില്‍ അവസാന ടെസ്റ്റ് കളിച്ച താരം കൂടിയാണ് കാംബ്ലി. അരങ്ങേറി മൂന്നാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി, നാലാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേട്ടം ഉള്‍പ്പടെ നിരവധി നേട്ടങ്ങളും ഈ താരം സ്വന്തം പേരിലാക്കിയിരുന്നു. 104 ഏകദിനമത്സരങ്ങളില്‍ നിന്ന് 2477 റണ്‍സ് നേടിയ കാംബ്ലി ആദ്യത്തെ 53 കളികളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 1522 റണ്‍സാണ്. എന്നാല്‍ അടുത്ത 51 കളികളില്‍ നിന്നും കാംബ്ലി സ്‌കോര്‍ ചെയ്തതാകട്ടെ വെറും 955 റണ്‍സ് മാത്രമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates