Vinoop Manoharan  
Sports

31 പന്തിൽ 66, 42 പന്തിൽ 65; തുടരുന്നു, 'വിനൂപ് ബ്രില്ല്യൻസ്'

തൃശൂർ ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ കൊച്ചി ബ്ലൂടൈ​ഗേഴ്സ് ജയിച്ചത് വിനൂപിന്റെ കരുത്തിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃശൂർ ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ കൊച്ചി ബ്ലൂടൈ​ഗേഴ്സിന്റെ റൺ ചേസ് വിജയത്തിനു തുണയായത് വിനൂപ് മനോഹരൻ നേടിയ തകർപ്പൻ അർധ സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീ​ഗിൽ തൃശൂർ ടൈറ്റൻസിനെതിരായ നിർണായക മത്സരത്തിൽ 33 പന്തിൽ നിന്നാണ് വിനൂപ് സീസണിലെ തന്റെ രണ്ടാമത്തെ അർധ സെഞ്ച്വറി സ്വന്തമാക്കിയത്.

രണ്ട് ഫോറും ആറ് കൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 42 പന്തിൽ 65 റൺസാണ് വിനൂപ് മൊത്തം നേടിയത്. ആലപ്പി റിപ്പിൾസിനെതിരെയുള്ള മത്സരത്തിലായിരുന്നു വിനൂപിന്റെ ആദ്യ ഫിഫ്റ്റി. 31 പന്തിൽ 66 റൺസാണ് ആലപ്പിക്കെതിരെ വിനൂപ് നേടിയത്.

ആലപ്പുഴ സ്വദേശിയായ വിനൂപ് മനോഹരൻ കഴിഞ്ഞ ഏഴ് വർഷങ്ങളായി കേരളടീമിലുണ്ട്. വലം കൈയൻ ബാറ്റിങിലും ഓഫ് സ്പിൻ ബൗളിങിലും ഒരുപോലെ മികവ് കാട്ടുന്ന വിനൂപ്, ഓൾ റൗണ്ടറാണ്.

2011-12ലെ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന ഈ ആലപ്പുഴക്കാരൻ സ്വാൻഡൻസ് സിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ടീമുകൾക്കായും മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. എസ്ബിഐ ബാങ്ക് ജീവനക്കാരനാണ് വിനൂപ് മനോഹരൻ.

Vinoop Manoharan's brilliant half-century helped Kochi Blue Tigers to a run chase victory against Thrissur Titans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT