വിരാട് കോഹ്‌ലി പിടിഐ
Sports

76 വർഷം മുൻപ് ബ്രാഡ്മാൻ സാധ്യമാക്കി, റെക്കോർഡ് തകർക്കാൻ കോഹ്‍ലി

ഓസ്‌ട്രേലിയന്‍ മണ്ണില്‍ 10 സെഞ്ച്വറികളുമായി വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തില്‍ ശേഷിക്കുന്ന നാല് മത്സരങ്ങളിലെ എട്ട് ഇന്നിങ്‌സുകളില്‍ നിന്നു കോഹ്‌ലി ഒരു സെഞ്ച്വറി നേടിയാല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പമെത്തും. രണ്ടെണ്ണം അടിച്ചാല്‍ ബ്രാഡ്മാനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തം പേരിലാക്കാം.

ബ്രാഡ്മാന്റെ നേട്ടം

1930 ആഗസ്ത് 19-ന് ഇം​ഗ്ലണ്ടിലെ ഓവലിൽ നടന്ന ടെസ്റ്റിൽ ഡോൺ ബ്രാഡ്മാനെതിരെ ഹാരോൾഡ് ലാർവുഡ് ബൗൾ ചെയ്യുന്നു. ബ്രാഡ്മാൻ 232 റൺസ് നേടി.

ഒരു ടീമിനെതിരെ അവരുടെ മണ്ണില്‍ ചെന്ന് ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന അപൂര്‍വ റെക്കോര്‍ഡാണ് ബ്രാഡ്മാനുള്ളത്. ഇംഗ്ലണ്ടിനെതിരെ 1930നും 48നും ഇടയില്‍ കളിച്ചാണ് ഇതിഹാസത്തിന്റെ നേട്ടം.

11 സെഞ്ച്വറികള്‍

ബ്രാഡ്മാൻ

18 വര്‍ഷത്തിനിടെ ഇംഗ്ലണ്ട് മണ്ണില്‍ 19 മത്സരങ്ങള്‍ കളിച്ചാണ് ബ്രാഡ്മാന്‍ 11 ശതകങ്ങള്‍ കുറിച്ചത്. 334 റണ്‍സാണ് ഇംഗ്ലീഷ് മണ്ണിലെ ബ്രാഡ്മാന്റെ ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയയില്‍

ഓസ്‌ട്രേലിയന്‍ മണ്ണില്‍ മൂന്ന് ഫോര്‍മാറ്റിലുമായി കോഹ്‌ലി 43 മത്സരങ്ങളാണ് കോഹ്‌ലി കളിച്ചത്. 10 സെഞ്ച്വറികള്‍ നേടി. 7 ടെസ്റ്റ് സെഞ്ച്വറികളും 3 ഏകദിന ശതകങ്ങളും. 2011 മുതല്‍ കോഹ്‌ലി ഓസീസ് മണ്ണില്‍ കളിക്കാനെത്തുന്നു.

സച്ചിനെ മറികടന്ന്

പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 100 റണ്‍സെടുത്ത് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ പ്രകടനത്തോടെ കോഹ്‌ലി സച്ചിനെ മറികടന്നു. ഓസീസ് മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുള്ള ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോഹ്‌ലി സച്ചിനുമായി പങ്കിടുകയായിരുന്നു. പെര്‍ത്ത് ശതകത്തോടെ റെക്കോര്‍ഡ് കോഹ്‌ലി ഒറ്റയ്ക്ക് സ്വന്തമാക്കി.

2710 റണ്‍സ്

ഓസീസ് മണ്ണില്‍ ഇതുവരെ കോഹ്‌ലി 2710 റണ്‍സ് നേടിയിട്ടുണ്ട്. 43 മത്സരങ്ങള്‍ കളിച്ചു. 54.20 ആണ് ആവറേജ്. 2014-15 കാലത്തെ പര്യടനത്തില്‍ മെല്‍ബണ്‍ മൈതാനത്ത് നേടിയ 169 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

SCROLL FOR NEXT