കോഹ്‌ലി,അനുഷ്‌ക ശര്‍മ 
Sports

മുംബൈയില്‍ അഞ്ച് ഏക്കറില്‍ ആഡംബര പ്രോപ്പര്‍ട്ടി സ്വന്തമാക്കി കോഹ്‌ലിയും അനുഷ്‌കയും

37.86 കോടി രൂപ മുടക്കിയാണ് ഇരുവരും ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ അഞ്ചേക്കറോളം വരുന്ന ഭൂമി വാങ്ങി അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും. മുംബൈയിലെ അലിബാഗില്‍ ഇരുവരും ചേര്‍ന്ന് ആഡംബര പ്രോപ്പര്‍ട്ടി വാങ്ങിയ വാര്‍ത്ത ആരാധകരും ഏറ്റെടുത്തു. 37.86 കോടി രൂപ മുടക്കിയാണ് ഇരുവരും ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2026 ജനുവരി 13നായിരുന്നു ഭൂമിയുടെ രജിസ്‌ട്രേഷന്‍. അലിബാഗിലെ റായ്ഗഡ് ജില്ലയിലെ മനോഹരമായ ആവാസ് ബീച്ചിന് സമീപമാണ് വിരുഷ്‌ക ദമ്പതികളുടെ പുതിയ പ്രോപ്പര്‍ട്ടി. നാലുവര്‍ഷത്തിനുള്ളില്‍ അലിബാഗില്‍ കോഹ്‌ലിയും അനുഷ്‌കയും നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്.

അലിബാഗില്‍ ഇരുവര്‍ക്കും നേരത്തേ ആഡംബര ഫാംഹൗസും ഉണ്ട്. 34 കോടി രൂപയാണ് അതിന്റെ മൂല്യം. ആ വില്ലയില്‍ പ്രീമിയം ഇന്റീരിയര്‍, ലാന്‍ഡ്സ്‌കേപ്പ് ചെയ്ത പൂന്തോട്ടങ്ങള്‍, സ്വകാര്യ നീന്തല്‍ക്കുളം എന്നിവയാണുള്ളത്.

അലിബാഗിന് പുറമെ, മുംബൈയിലും ഗുരുഗ്രാമിലും ദമ്പതികള്‍ക്ക് ആഡംബര വീടുകളുണ്ട്. മക്കളായ വാമികയുടെയും അകായുടെയും സ്വകാര്യത കണക്കിലെടുത്ത് അനുഷ്‌കയും കോഹ്‌ലിയും ലണ്ടനിലേക്ക് താമസം മാറിയിരുന്നു.

Virat Kohli and Anushka Sharma splurge Rs 37.86 crore on 5.1 acre Alibaug property

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാറില്‍ കയറ്റുന്നതില്‍ കുഴപ്പമില്ല, അവര്‍ വിദ്വേഷം പ്രസംഗിക്കുന്നവരല്ലെന്ന് ഉറപ്പുവരുത്തണം'; കാന്തപുരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാത്തത് ചോദ്യം ചെയ്തു; യുവതിക്ക് അസഭ്യവര്‍ഷവും മര്‍ദനവും, സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

കേരള കേന്ദ്ര സര്‍വകലാശാല:ഓണേഴ്സ് ബിരുദത്തിന് ജനുവരി 30 വരെ അപേക്ഷിക്കാം; പിജി കോഴ്സുകൾക്ക് ജനുവരി 20 വരെ അപേക്ഷിക്കാം

യുഡിഎഫില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയപ്പോള്‍ സംരക്ഷിച്ചത് പിണറായി; ജെസി ഡാനിയേല്‍ പുരസ്‌കാരം ശാരദയ്ക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT