Virat Kohli, Anushka Sharma  ഫയൽ
Sports

'കോഹ് ലിയെയും അനുഷ്‌കയെയും കഫേയില്‍ നിന്ന് ഇറക്കിവിട്ടു'; കാരണമിത്, തുറന്നുപറഞ്ഞ് വനിതാ ക്രിക്കറ്റ് താരം

ബഹളങ്ങളില്‍ നിന്നും ആരാധകരുടെ ആരവങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ലണ്ടനില്‍ സ്വകാര്യ ജീവിതം നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലിയെയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെയും ന്യൂസിലന്‍ഡിലെ ഒരു കഫേയില്‍ നിന്ന് ഇറക്കിവിട്ടതായി വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ബഹളങ്ങളില്‍ നിന്നും ആരാധകരുടെ ആരവങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ലണ്ടനില്‍ സ്വകാര്യ ജീവിതം നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ് ലിയെയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെയും ന്യൂസിലന്‍ഡിലെ ഒരു കഫേയില്‍ നിന്ന് ഇറക്കിവിട്ടതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസുമായുള്ള സംസാരം നീണ്ടുപോയതിനാലാണ് ജീവനക്കാര്‍ വിരാടിനോടും അനുഷ്‌കയോടും കഫേയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. അടുത്തിടെ, മഷബിള്‍ ഇന്ത്യയുടെ യൂട്യൂബ് ഹാന്‍ഡിലിലെ ദി ബോംബെ ജേര്‍ണിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ റോഡ്രിഗസ് തന്നെയാണ് താര ദമ്പതികള്‍ക്ക് ഉണ്ടായ ഈ അനുഭവം വെളിപ്പെടുത്തിയത്.

വിരാട്, അനുഷ്‌ക, ജെമീമ റോഡ്രിഗസ് എന്നിവര്‍ക്ക് പുറമേ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയും ഇവര്‍ക്കൊപ്പം കഫേയില്‍ ഉണ്ടായിരുന്നു. സംഭാഷണം നാലുമണിക്കൂറിലധികം നീണ്ടു. തുടര്‍ന്ന് ന്യൂസിലന്‍ഡിലെ കഫേയിലുള്ള ആളുകള്‍ അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ജെമീമ റോഡ്രിഗസ് പറഞ്ഞു.

പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഒരേ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവം. സഹതാരം സ്മൃതി മന്ധാനയും താനും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിരാട് കോഹ് ലി സംസാരവിഷയമായെന്നും ബാറ്റിങ്ങിലെ ചെറിയൊരു സംശയത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാമെന്ന് സ്മൃതി പറഞ്ഞതായും ജെമീമ പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചപ്പോള്‍ ഹോട്ടലിലെ കഫേയിലേക്ക് ക്ഷണിച്ചു.

''അനുഷ്‌കയും വിരാടും കൂടിയാണ് കഫേയിലേക്കു വന്നത്. ആദ്യത്തെ അരമണിക്കൂര്‍ ക്രിക്കറ്റിനെക്കുറിച്ചായിരുന്നു സംസാരം. പിന്നീട് പല വിഷയങ്ങളിലേക്കും മാറി. നാലു മണിക്കൂറോളം ആ സംസാരം നീണ്ടു. വളരെക്കാലത്തിനു ശേഷം കണ്ട സൂഹൃത്തുക്കളെപോലെയായിരുന്നു സംസാരം. ഒടുവില്‍ കഫേയിലെ ജീവനക്കാര്‍ ഞങ്ങളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അതുകൊണ്ടാണ് നിര്‍ത്തിയത്. '' -ജെമീമ പറഞ്ഞു.

വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കഴിവ് എനിക്കും സ്മൃതിക്കുമുണ്ടെന്ന് കോഹ് ലി പറഞ്ഞെന്നും താന്‍ അതിനു സാക്ഷിയാകുമെന്നും കോഹ് ലി പറഞ്ഞതായും ജെമീമ വ്യക്തമാക്കി. കുട്ടികള്‍ ജനിച്ചതിനു പിന്നാലെയാണ് കോഹ് ലിയും അനുഷ്‌കയും ലണ്ടനിലേക്കു താമസം മാറിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്കു രണ്ടാമത്തെ കുട്ടി പിറന്നത്.

Virat Kohli and Anushka Sharma were asked to leave a cafe in New Zealand for this shocking reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT