ഗൗതം ഗംഭീര്‍ ഇന്‍സ്റ്റ
Sports

'ആരാണ് ഗംഭീറിനെ ഇങ്ങനെ ചിരിപ്പിക്കുന്നത്?'

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പര നാളെ മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും എതിരാളികളായി കളിക്കുമ്പോള്‍ ഗ്രൗണ്ടില്‍ പരസ്പരം വാക്കുകള്‍ കൊണ്ടു കൊമ്പുകോര്‍ത്തവരാണ്. പിന്നീട് സമീപ കാലത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്ററായിരുന്ന ഗംഭീറും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായ കോഹ്‌ലിയും തമ്മില്‍ പിന്നെയും പ്രശ്‌നങ്ങളുണ്ടായി.

ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി വരുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ നോക്കിയതും ഇരുവരും തമ്മിലുള്ള ബന്ധമാണ്. എന്നാല്‍ ഗംഭീറിന്റെ ആവശ്യമനുസരിച്ചാണ് കോഹ്‌ലി വിട്ടുനില്‍ക്കല്‍ തീരുമാനം മാറ്റി ശ്രീലങ്കക്കെതിരെ ഏകദിനം കളിക്കാന്‍ എത്തിയത്.

പരിശീലനത്തിനിടെയുള്ള ഇരുവരും കൂടെയുള്ള നിമിഷങ്ങള്‍ ബിസിസിഐ പങ്കിട്ടിരുന്നു. ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസിയും ഫോട്ടോ പങ്കിട്ട് രസകരമായ കുറിപ്പുമായി രംഗത്തെത്തി.

ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ആരാണ് ഗൗതം ഗംഭീറിനെ ഇങ്ങനെ ചിരിപ്പിക്കുന്നത് എന്നറിയാന്‍ സ്വയ്പ്പ് ചെയ്യു'- എന്ന കുറിപ്പോടെയാണ് ഐസിസി ഇരുവരും ഒപ്പമുള്ള ചിത്രം പങ്കിട്ടത്.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര നാളെ മുതലാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്. രണ്ടാം പോരാട്ടം നാലിനും മൂന്നാം പോരാട്ടം ഏഴിനുമാണ്. നേരത്തെ ടി20 പരമ്പര ഇന്ത്യ 3-0ത്തിനു തൂത്തുവാരിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ