വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

അതൃപ്തി പരസ്യമാക്കി വിരാട് കോഹ്‌ലി; 'നായക സ്ഥാനത്ത് നിന്ന് മാറ്റുന്നത് അറിയിച്ചില്ല, ഏകദിന പരമ്പര കളിക്കും'

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് തന്നെ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കോഹ് ലി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റിയതിലെ അതൃപ്തി പരസ്യമാക്കി വിരാട് കോഹ് ലി. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് തന്നെ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കോഹ് ലി പറഞ്ഞു. അതേസമയം, സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര കളിക്കുമെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വ്യക്തമാക്കി.  

മുംബൈയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് കോഹ് ലിയുടെ പ്രതികരണം. ഏകദിന പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം തന്നെ നേരത്തെ അറിയിച്ചില്ലെന്നും കോഹ് ലി വ്യക്തമാക്കുന്നു. മീറ്റിങ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണ് അവര്‍ ഞാനുമായി ബന്ധപ്പെട്ടത്. അവിടെ ഒരുതരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച് സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് പറഞ്ഞു, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലെ അതൃപ്തി പരസ്യമാക്കി കൊണ്ട് കോഹ് ലി പറഞ്ഞു.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വ്യക്തമാക്കി. നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കരുത്. ഇത്തരം നുണകള്‍ എഴുതുന്നവരോടാണ് നിങ്ങള്‍ ഇതൊക്കെ ചോദിക്കേണ്ടത്. ഏകദിന പരമ്പര കളിക്കാന്‍ എനിക്ക് താത്പര്യമുണ്ട്, കോഹ് ലി വ്യക്തമാക്കുന്നു. 

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ബാറ്റിങ്ങില്‍ പോസിറ്റീവ് ഫലം നല്‍കുമോ എന്ന് അറിയില്ല. ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും പ്രവചിക്കാനാവില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചിരുന്നു. എന്നാല്‍ ആ മോട്ടിവേഷന്‍ ലെവല്‍ താഴേക്ക് പോവില്ല എന്നാണ് വിശ്വസിക്കുന്നത്, കോഹ് ലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം': ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പൊലീസുകാര്‍ പ്രതികള്‍; എസ്‌ഐടി റിപ്പോര്‍ട്ട് കോടതിയില്‍

തളർന്നു കിടന്ന അളിയന്റെ അക്കൗണ്ടിൽ നിന്നും അടിച്ചുമാറ്റിയത് 1.48 ലക്ഷം രൂപ; യുവാവ് ഒടുവിൽ പിടിയിൽ

രാസവളങ്ങൾക്കും കീടനാശിനികൾക്കും വില ഇരട്ടിയായി; നാണ്യവിള കർഷകർ ദുരിതത്തിൽ

'എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?'; കോക്‌റോച്ച് പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചത് പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുത: പിണറായി വിജയന്‍

നവകേരള 'രക്ഷാപ്രവര്‍ത്തനം': അഞ്ചു പൊലീസുകാര്‍ പ്രതികള്‍, വിഷു ബംപർ കരുനാ​ഗപ്പള്ളിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT