Virat Kohli x
Sports

കോഹ്‌ലിയെ വെല്ലാന്‍ ആരുണ്ട്; ഐപിഎല്ലില്‍ 'മാജിക്ക് നമ്പര്‍' താണ്ടിയ ഒരേയൊരു ബാറ്റർ!

സീസണില്‍ മിന്നും ഫോമില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റെക്കോര്‍ഡുകളുടെ തോഴനായ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഐപിഎല്ലില്‍ മറ്റൊരു ചരിത്ര നേട്ടത്തില്‍ കൂടി തന്റെ കൈയൊപ്പ് ചാര്‍ത്തി. ഐപിഎല്ലില്‍ 9,000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി കോഹ്‌ലി മാറി. ഐപിഎല്‍ ചരിത്രത്തില്‍ 8,000 റണ്‍സ് ആദ്യമായി നേടിയ താരമെന്ന ചരിത്ര നേട്ടവും നേരത്തെ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് 9,000ത്തിന്റെ നാഴികക്കല്ലും താണ്ടിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തിനിറങ്ങുമ്പോള്‍ ഈ അനുപമ റെക്കോര്‍ഡിലേക്ക് 11 റണ്‍സായിരുന്നു കോഹ്‌ലിക്കു വേണ്ടിയിരുന്നത്. 15 പന്തില്‍ പുറത്താകാതെ 2 സിക്‌സും ഒരു ഫോറും സഹിതം കോഹ്‌ലി 23 റണ്‍സെടുത്തു നേട്ടം മറികടന്നു.

275 മത്സരങ്ങളില്‍ നിന്നു 267 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി ചരിത്രമെഴുതിയത്. ആവറേജ് 39.95, സ്‌ട്രൈക്ക് റേറ്റ് 133.76. 8 സെഞ്ച്വറികളും 66 അര്‍ധ സെഞ്ച്വറികളും ഐപിഎല്ലില്‍ കോഹ്‌ലിയ്ക്കുണ്ട്. 113 നോട്ടൗട്ടാണ് മികച്ച പ്രകടനം.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലിക്ക് സമീപത്തൊന്നും ആരുമില്ല. നിലവിൽ കോഹ്‍ലിയുടെ നേട്ടം 9,012. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ 7,183 റണ്‍സാണ് നേടിയിട്ടുള്ളത്.

നടപ്പ് സീസണിലും കോഹ്‌ലി അപാര ഫോമിലാണ്. ആര്‍സിബി നിരയില്‍ സ്ഥിരതയുടെ പര്യായമായി സീസണില്‍ നില്‍ക്കുന്നതും കോഹ്‌ലിയാണ്. 8 മത്സരങ്ങളില്‍ നിന്നു 351 റണ്‍സ് കോഹ്‌ലി ഇത്തവണ നേടി. 3 അര്‍ധ സെഞ്ച്വറികളും ഇതിലുണ്ട്. 81 ആണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

2023 ഐപിഎല്‍ മുതല്‍ കഴിഞ്ഞ സീസണ്‍ വരെ തുടരെ മൂന്ന് സീസണുകളിലായി കോഹ്‌ലി 600നു മുകളില്‍ റണ്‍സ് നേടുന്നുണ്ട്. ഇത്തവണയും ആ മികവിലേക്ക് തന്നെയാണ് ഇതിഹാസ താരത്തിന്റെ യാത്ര.

Virat Kohli became the first batter in IPL history to complete 9,000 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്; ശക്തികേന്ദ്രങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തൃണമൂല്‍, കനത്ത സുരക്ഷ

എണ്ണവില വില്ലനായി, രൂപയ്ക്ക് 18 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 450 പോയിന്റ് കുതിച്ചു

ഹോര്‍മുസില്‍ അനിശ്ചിതത്വം; റോക്കറ്റ് പോലെ കുതിച്ച് എണ്ണവില, വീണ്ടും 110 ഡോളറിലേക്ക്

വിപിൻ അറ്റ്‌ലി ചിത്രം 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' തിയറ്ററുകളിലേക്ക്; ​ഗാനം പുറത്ത്

4.1 മില്യണ്‍ കാഴ്ചക്കാർ; 'അംശം' ഗാനം ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാമത്

SCROLL FOR NEXT