വിരാട് കോഹ്‌ലി എക്സ്
Sports

ബിസിസിഐക്ക് വഴങ്ങി; 15 വര്‍ഷത്തിന് ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ നിര്‍ദേശത്തിന് വഴങ്ങി വിരാട് കോഹ്‌ലി. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ വിരാട് കോഹ്‌ലി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ കോഹ്‌ലി സന്നദ്ധനല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 15 വര്‍ഷത്തിനു ശേഷമാണ് വിരാട് കോഹ്‌ലി ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ കളിക്കാനെത്തുന്നത്.

ടെസ്റ്റും, ട്വന്റി20യും അവസാനിപ്പിച്ച കോഹ്ലിയും രോഹിതും നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന കോഹ്‌ലി മത്സര ശേഷം ലണ്ടനിലുള്ള കുടുംബത്തിനടുത്തേക്ക് മടങ്ങും. തുടര്‍ന്ന് ടൂര്‍ണമെന്റില്‍ ഭാഗമാവുന്നതിനായി ഇന്ത്യയില്‍ തിരിച്ചെത്തും.

ഏകദിന ലോകകപ്പ് ഉള്‍പ്പെടെ പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നില്‍ നില്‍ക്കവെ, ബോര്‍ഡിനെയും സെലക്ടര്‍മാരെയും വെല്ലുവിളിച്ച് മുന്നോട്ട് പോകേണ്ടന്ന ഉപദേശം ഉള്‍കൊണ്ടാണ് കോഹ്‌ലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായത്.

കായികക്ഷമത നിലനിര്‍ത്താനായാണ് താരങ്ങളോട് ആഭ്യന്തരക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന് താരങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പും കോഹ്‌ലിയോടും രോഹിത്തിനോടും ബിസിസിഐ സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓസീസിനെതിരേ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ തോറ്റതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിലപാട് കടുപ്പിച്ചത്.

Virat Kohli confirms availability to play Vijay Hazare Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

ശബരിമല സ്വർണക്കൊള്ള: എൻ വാസു ജയിലിൽ തന്നെ; ജാമ്യാപേക്ഷ കോടതി തള്ളി

കൊതുകിനെ തുരത്താനുള്ള മാർ​ഗങ്ങൾ

'ഇത്രയും വർഷങ്ങൾക്ക് ശേഷവും ആ ഗാനം ഇപ്പോഴും ട്രെൻഡിങിൽ, മലയാളികളെ ഇത് നിങ്ങൾക്കുള്ളതാണ്'; ​'ഗോൾ' നായിക

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

SCROLL FOR NEXT