ഫോട്ടോ: ട്വിറ്റർ 
Sports

അത് ഔട്ടാണ്! ഡിആർഎസ് എടുക്കാൻ രോഹിതിനോട് പറഞ്ഞ് കോഹ്‌ലി; സുന്ദര കാഴ്ചയെന്ന് ആരാധകർ

അത് ഔട്ടാണ്! ഡിആർഎസ് എടുക്കാൻ രോഹിതിനോട് പറഞ്ഞ് കോഹ്‌ലി; സുന്ദര കാഴ്ചയെന്ന് ആരാധകർ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സ്ഥിരം നായകനായുള്ള അരങ്ങേറ്റം രോഹിത് ശർമ വിജയത്തോടെ തന്നെ ആഘോഷിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിൽ രോഹിതന്റെ ബാറ്റിങും നിർണായകമായി. ടീമിന്റെ ജയത്തിനൊപ്പം ആരാധകരെ സന്തോഷിപ്പിച്ച മറ്റൊരു കാഴ്ചയും ​ഗ്രൗണ്ടിൽ കണ്ടു. 

ക്യാപ്റ്റൻസി വിവാദവും മറ്റും മാറ്റിനിർത്തി പുതിയ ക്യാപ്റ്റൻ രോഹിത്തിനൊപ്പം ഫീൽഡിൽ ഇടപെടുന്ന വിരാട് കോഹ്‌ലിയുടെ ചിത്രമാണ് ആരാധകരുടെ മനം കവർന്നത്. വിക്കറ്റ് വീഴുമ്പോൾ പഴയ ആവേശത്തോടെ ഓടിയെത്തുകയും താരങ്ങൾക്കും ക്യാപ്റ്റനുമൊപ്പം ആഹ്ലാദം പങ്കിട്ടും കളത്തിൽ സജീവമായി നിന്ന കോഹ്‌ലി ക്യാപ്റ്റൻ രോഹിത്തിനെ ഡിആർഎസ് എടുക്കാൻ നിർബന്ധിക്കുന്ന കാഴ്ചയും കണ്ടു. കോഹ്‌ലിയുടെ തീരുമാനം കൃത്യമായതോടെ ഇന്ത്യക്ക് ആറാം വിക്കറ്റും കിട്ടി. 

ചഹൽ എറിഞ്ഞ 21ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്തിൽ ഷമാറ ബ്രൂക്ക്‌സിനെതിരേ ക്യാച്ചിനായി ചഹലിന്റെ അപ്പീൽ ഉയർന്നു. എന്നാൽ രോഹിത് ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ ഋഷഭ് പന്തിന് വ്യക്തതയുണ്ടായിരുന്നില്ല. ഉടൻ തന്നെ ഓടിയെത്തിയ കോഹ്‌ലി രോഹിതിനോട് റിവ്യു എടുക്കാൻ ആവശ്യപ്പെട്ടു. കോഹ്‌ലിയുടെ നിരീക്ഷണം തെറ്റിയില്ല.

ഇരുവരും ​യോജിച്ച് നീങ്ങിയ കാഴ്ചയാണ് ആരാധകരെ സന്തോഷിപ്പിച്ചത്. മത്സരത്തിലെ മികച്ച കാഴ്ചകളിലൊന്നായിരുന്നു ഇതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT