Virat Kohli  x
Sports

കോഹ്‌ലിയെ കാത്ത് മറ്റൊരു നേട്ടം; 3 സിക്‌സടിച്ചാല്‍ ഗെയ്ല്‍, രോഹിത് എന്നിവര്‍ക്കൊപ്പം എലീറ്റ് ക്ലബില്‍

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാത്ത് മറ്റൊരു നേട്ടം തൊട്ടരികെ നില്‍ക്കുന്നു. ഐപില്‍ ചരിത്രത്തില്‍ 300 അതിലധികം സിക്‌സുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിനരികിലാണ് കോഹ്‌ലി.

269 മത്സരങ്ങളില്‍ നിന്നായി 297 സിക്‌സുകള്‍ കോഹ്‌ലി നേടിയിട്ടുണ്ട്. മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ താരത്തിന്റെ സിക്‌സുകളുടെ നേട്ടം 300ല്‍ എത്തും. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, ഇന്ത്യന്‍ ഇതിഹാസവും മുംബൈ ഇന്ത്യന്‍സ് താരവുമായ രോഹിത് ശര്‍മ എന്നിവര്‍ മാത്രമാണ് നിലവില്‍ ഐപിഎല്ലില്‍ 300 പ്ലസ് സിക്‌സുകള്‍ നേടിയത്. 350ല്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയ ഏക താരം ക്രിസ് ഗെയ്ല്‍ മാത്രമാണ്.

ഗെയ്‌ലിനു 357 സിക്‌സുകളുണ്ട്. വെറും 142 മത്സരങ്ങളില്‍ നിന്നാണ് യൂനിവേഴ്‌സ് ബോസ് ഇത്രയും സിക്‌സുകള്‍ പറത്തിയത്. രണ്ടാമതുള്ള രോഹിതിനു 309 സിക്‌സുകള്‍ ഉണ്ട്. 275 മത്സരങ്ങളില്‍ നിന്നാണ് ഹിറ്റ്മാന്‍ ഇത്രയു സിക്‌സുകള്‍ തൂക്കിയത്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍

ക്രിസ് ഗെയ്ല്‍: 357 സിക്‌സുകള്‍, 142 മത്സരങ്ങള്‍

രോഹിത് ശര്‍മ: 309 സിക്‌സുകള്‍, 275 മത്സരങ്ങള്‍

വിരാട് കോഹ്‌ലി: 297 സിക്‌സുകള്‍, 269 മത്സരങ്ങള്‍

എംഎസ് ധോനി: 264 സിക്‌സുകള്‍, 278 മത്സരങ്ങള്‍

എബി ഡിവില്ല്യേഴ്‌സ്: 251 സിക്‌സുകള്‍, 184 മത്സരങ്ങള്‍

Virat Kohli is on the brink of another historic milestone in the IPL 2026 as the RCB star inches closer to joining an elite club

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീട്ടില്‍ പണം കത്തിക്കരിഞ്ഞ നിലയില്‍'; ഇംപീച്ച്മെന്റ് നടപടികള്‍ക്കിടെ യശ്വന്ത് വര്‍മ രാജിവെച്ചു

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണൽസിന് അവസരം, 50 ഒഴിവുകൾ; മെയ് ഒമ്പത് വരെ അപേക്ഷിക്കാം

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുക; ഒഴിവായത് വലിയ അപകടം

SCROLL FOR NEXT