കോഹ്‌ലി ഔട്ടാണോ? ഡിആര്‍എസ്സില്‍ പുതിയ വിവാദം എക്‌സ്
Sports

കോഹ്‌ലി ഔട്ടാണോ? ഡിആര്‍എസ്സില്‍ പുതിയ വിവാദം, ഹെല്‍മെറ്റ് വലിച്ചെറിഞ്ഞ് മെന്‍ഡിസ്, വിഡിയോ

മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 15ാം ഓവറിലായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വീണ്ടും ഡി ആര്‍ എസ് വിവാദം. മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 15ാം ഓവറിലായിരുന്നു സംഭവം.

അഖില ധനഞ്ജയ എറിഞ്ഞ ഓവറില്‍ ലങ്കന്‍ താരങ്ങളുടെ എല്‍ബിഡബ്ല്യു അപ്പീലില്‍ അമ്പയര്‍ കോഹ്‌ലി ഔട്ടെന്ന് വിധിക്കുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന ശുഭ്മാന്‍ ഗില്ലുമായി ആലോചിച്ച ശേഷം കോഹ്‌ലി റിവ്യൂവിന് കൊടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തേര്‍ഡ് അമ്പയറുടെ റിവ്യൂവില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ടിവി അമ്പയര്‍ കോഹ്ലിക്ക് അനുകൂലമായി വിധിച്ചു. കോഹ് ലിയുടെ ബാറ്റില്‍ പന്ത് തട്ടിയില്ലെന്ന് വിഡിയോയില്‍ വ്യക്തമായിരുന്നു. അമ്പയറിന്റെ തീരുമാനം ശ്രീലങ്കന്‍ ഫീല്‍ഡര്‍മാരെയും ഹെഡ് കോച്ച് സനത് ജയസൂര്യയെയും നിരാശരാക്കി. ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുഷാല്‍ മെന്‍ഡിസ് അമ്പയറുടെ വിധിയെ തുടര്‍ന്ന് ഹെല്‍മറ്റ് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്.

ക്രീസില്‍ തുടര്‍ന്ന വിരാട് കോഹ്‌ലിക്ക് മത്സരത്തില്‍ 14 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. മത്സരത്തില്‍ ഇന്ത്യ 32 റണ്‍സിനാണ് ലങ്കയോട് പരാജയപ്പെട്ടത്. ലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

6 വിക്കറ്റെടുത്ത ജെഫ്രി വാന്‍ഡെര്‍സാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. ഇതോടെ മൂന്ന് മത്സരമുള്ള പരമ്പരയില്‍ ശ്രീലങ്ക 1-0 ന് മുന്നിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT