Virat Kohli Responds to Chartered Flight Rumors with Laughing Emojis Ahead of IPL 2026 rcb/x
Sports

'ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ് വേണം'; ആർസിബിയ്ക്ക് മുന്നിൽ കോഹ്‌ലി ആവശ്യം ഉന്നയിച്ചോ?

ബംഗളൂരുവിൽ ആർസിബിയിലെ മറ്റ് താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ ദിവസം പുറത്ത് വന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: തനിക്ക് സഞ്ചരിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ വേണമെന്ന് ആർസിബിയോട് വിരാട് കോഹ്‌ലി ആവശ്യപ്പെട്ടോ? കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമായിരുന്നു ഇത്. വിഷയത്തിൽ കോഹ്‌ലി തന്നെ ഇപ്പോൾ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കാൻ ആർസിബി മാനേജ്‍മെന്റിനോട് ആവശ്യപ്പെട്ടു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയത്. രണ്ട് പൊട്ടിച്ചിരിക്കുന്ന ഇമോജികൾ ഈ വാർത്തയ്ക്ക് ഒപ്പം ചേർത്തായിരുന്നു കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിലൂടെ തനിക്ക് എതിരെ വന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് കോഹ്‌ലി പറയുന്നത്.

Virat Kohli Responds to Chartered Flight Rumors with Laughing Emojis Ahead of IPL 2026

അതേ സമയം, വരാനിരിക്കുന്ന ഐപിഎൽ സീസണിന്റെ ഒരുക്കത്തിലാണ് കോഹ്‌ലി. ബംഗളൂരുവിൽ ആർസിബിയിലെ മറ്റ് താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ ദിവസം പുറത്ത് വന്നിരുന്നു. ഏപ്രിൽ 28-ന് സൺറൈസേഴ്‌സ് ഹൈദരാബാധിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം.

Virat Kohli Responds to Chartered Flight Rumors with Laughing Emojis Ahead of IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video