Virat Kohli  Photo | X @BCCI
Sports

ഒരേയൊരു കോഹ്ലി, ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം; വണ്‍ ഡൗണില്‍ 13,000 റണ്‍സ്!

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോഹ് ലി തന്റെ കരിയറില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോഹ് ലി തന്റെ കരിയറില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി അദ്ദേഹം മാറി. ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ ഈ റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ കോഹ് ലിക്ക് വെറും 13 റണ്‍സ് കൂടി മതിയായിരുന്നു.

186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സിലെ ഏഴാം ഓവറില്‍ കോഹ് ലി നേരിട്ട 13-ാം പന്തിലാണ് ഈ നേട്ടം കൈവരിച്ചത്. വെറും 251 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. മൂന്നാം നമ്പറില്‍ 60ന് മുകളില്‍ മികച്ച ശരാശരിയും 48 സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മൂന്നാം സ്ഥാനത്ത് റിക്കി പോണ്ടിങ് ആണ് രണ്ടാം സ്ഥാനത്ത്. 12,662 റണ്‍സ് ആണ് അദ്ദേഹത്തിന്റെ പേരില്‍ ഉള്ളത്. കോഹ് ലിയും പോണ്ടിങ്ങും മാത്രമാണ് മൂന്നാം സ്ഥാനത്ത് പതിനായിരം റണ്‍സ് തികച്ച ബാറ്റര്‍മാര്‍.

Virat Kohli Scripts History, Breaches 13000-Run Mark At No. 3 In ODIs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ 'ബ്ലൂ വേവ്'; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

പച്ചപ്പ് തുളുമ്പും ആരോഗ്യക്കരുത്ത്: വീട്ടുവളപ്പില്‍ എളുപ്പത്തില്‍ ചെയ്യാം ചീര കൃഷി

കര്‍ണാടകയില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് 10രൂപ

നേരിൽ കണ്ടിട്ടേയില്ല, നഷ്ടപ്പെട്ടത് 20 ലക്ഷത്തിലേറെ രൂപ; ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ കേസ്

പയ്യോളി പോക്‌സോ കേസ്; ജനരോഷത്തിനൊടുവില്‍ അബ്ദുള്‍ റഫീഖ് പൊലീസ് കസ്റ്റഡിയില്‍