ഫോട്ടോ: ട്വിറ്റർ 
Sports

'പുഷ്പ'യായി കോഹ്‌ലിയും; നൂറാം ടെസ്റ്റിലെ ആഘോഷം; ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോഹ്‌ലിയുടെ പുഷ്പ സ്റ്റൈല്‍ ആക്ഷന്‍ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയിലെ താരത്തിന്റെ സവിശേഷമായ ആക്ഷനുകള്‍ ഹിറ്റായി മാറിയിരുന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍ മൈതാനങ്ങളിലും അതിന്റെ അലയൊലികള്‍ പടര്‍ന്നു. 

ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍, ഇന്ത്യയുടെ രവീന്ദ്ര ജഡേജ തുടങ്ങി നിരവധി പേര്‍ പുഷ്പയിലെ ആക്ഷനുകള്‍ കാണിച്ച് ആരാധകരെ കൈയിലെടുത്തിരുന്നു. ആ പട്ടികയിലേക്ക് ഇതാ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. 

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോഹ്‌ലിയുടെ പുഷ്പ സ്റ്റൈല്‍ ആക്ഷന്‍ കണ്ടത്. താരത്തിന്റെ കരിയറിലെ നൂറാം ടെസ്റ്റ് എന്ന സവിശേഷതയും ആദ്യ പോരാട്ടത്തിനുണ്ടായിരുന്നു.

മുന്‍ ക്യാപ്റ്റന്റെ പുഷ്പ ആക്ഷനും വൈകാതെ ആരാധകര്‍ ഏറ്റെടുത്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കരിയറിലെ നൂറാം ടെസ്റ്റില്‍ 45 റണ്‍സാണ് താരം കണ്ടെത്തിയത്. അതിനിടെ ടെസ്റ്റ് 8,000 റണ്‍സ് തികയ്ക്കാനും കോഹ്‌ലിക്ക് സാധിച്ചു. മത്സരം ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും വിജയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം