'വണ്ടർ കിഡ്' ​ഗർനാചോ അർജന്റീന ടീമിൽ; ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി മെസിയും 

ലാസിയോയുടെ യുവതാരം ലൂക്കാ റൊമേറോയും പ്രാഥമിക ടീമിൽ ഇടം നേടിയിട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോ​ഗ്യതാ പോരാട്ടങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ച് കോച്ച് ലയണൽ സ്കലോനി. മാർച്ചിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള പ്രാഥമിക ലിസ്റ്റ് ആണ് പുറത്തുവിട്ടത്. 44 അം​ഗ സംഘത്തെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വണ്ടർ കിഡ് അലജാന്ദ്രോ ​ഗർനാചോയെ അർജന്റീന ടീമിലേക്ക് വിളിച്ചു എന്നതാണ് ഈ ടീം തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം ലയണൽ മെസിയും ടീമിൽ തിരിച്ചെത്തി. 

നിരവധി യുവ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17 വയസ് മാത്രം പ്രായമുള്ള ​ഗർനാചോ സ്പെയിനിൽ ആണ് ജനിച്ചത്. നേരത്തെ താരം സ്പെയിനിനെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. എന്നാൽ അമ്മ അർജന്റീനിയൻ ആയതിനാൽ അർജന്റീന ദേശീയ ടീമിൽ കളിക്കാൻ യുവ താരം തീരുമാനിക്കുകയായിരുന്നു.

ലാസിയോയുടെ യുവതാരം ലൂക്കാ റൊമേറോയും പ്രാഥമിക ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്റർ യൂത്ത് ടീമിൽ നിന്നുള്ള വാലന്റൈൻ, ഫ്രാങ്കോ കാർബോണി എന്നിവരും ടീമിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com