virat kohli x
Sports

പ്രിയപ്പെട്ട മൈതാനത്തും കോഹ്‌ലി പൂജ്യം! ആ ​കൈ ഉയർത്തൽ വിരമിക്കൽ സൂചനയോ? (വിഡിയോ)

ഓസ്‌ട്രേലിയക്കെതിരെ തുടരെ രണ്ടാം മത്സരത്തിലും റണ്ണെടുക്കാതെ മടക്കം

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി 2027ലെ ലോകകപ്പ് കളിച്ച് വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദിനത്തില്‍ മാത്രം കളിക്കുന്ന കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരെ തുടരെ രണ്ടാം പോരിലും പൂജ്യത്തിനു പുറത്തായതോടെ അതിനുള്ള സാധ്യതകള്‍ മങ്ങുന്നു. ഇതോടെ താരം ഉടന്‍ വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി.

തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടുകളില്‍ ഒന്നായ അഡ്‌ലെയ്ഡ് ഓവലില്‍ താരം 4 പന്തുകള്‍ മാത്രമാണ് നേരിട്ടത്. സേവ്യര്‍ ബാര്‍ട്‌ലെറ്റിന്റെ പന്തില്‍ കോഹ്‌ലി വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. ഔട്ടായി മടങ്ങുമ്പോള്‍ കോഹ്‌ലി രണ്ട് തവണ കാണികള്‍ക്കു നേരെ തന്റെ ഗ്ലൗ ഉയര്‍ത്തി കാണിച്ചതോടെയാണ് താരം വിരമിക്കാനൊരുങ്ങുന്നു എന്ന അഭ്യൂഹവും ശക്തമായത്.

അഡ്‌ലെയ്ഡ് ഓവലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത വിദേശ താരം കോഹ്‌ലിയാണ്. ഈ പിച്ചില്‍ 976 റണ്‍സ് തന്റെ പേരിലാക്കിയിട്ടുണ്ട് താരം. ഔട്ടായി മടങ്ങുമ്പോള്‍ ഓവലിലെ കാണികള്‍ എഴുന്നേറ്റു നിന്നാണ് താരത്തെ ആദരിച്ചത്. ഇതും അഭ്യൂഹങ്ങള്‍ ശക്തമാക്കി. കരിയറില്‍ താരം ഈ മണ്ണില്‍ കളിക്കുന്ന അവസാന ഏകദിനമായി ഒരുപക്ഷേ ഇതു മാറിയേക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

കോഹ്‌ലി ഔട്ടായി മടങ്ങുമ്പോള്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകരുടെ മുഖത്തും വലിയ നിരാശയായിരുന്നു. ആദ്യ മത്സരത്തില്‍ ഡക്കായി മടങ്ങിയ കോഹ്‌ലി രണ്ടാം പോരില്‍ മികവോടെ ബാറ്റ് വീശുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.

virat kohli's much-awaited Adelaide swansong ended in disappointment as the former captain was dismissed LBW for 0, registering back-to-back ducks in the three-match series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

കഴുത്തിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം? പരിഹാരം അടുക്കളയിൽ തന്നെയുണ്ട്

നോൺ വെജ് വിഭവങ്ങളിൽ നാരങ്ങ പിഴിഞ്ഞ് ഒഴിക്കാറുണ്ടോ?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 32 lottery result

'നടന്നത് ക്രിമിനല്‍ ഗൂഢാലോചന'; ആദ്യം വിളിച്ചുപറഞ്ഞത് മഞ്ജു വാര്യര്‍; വഴിത്തിരിവായി ആ പ്രസംഗം

SCROLL FOR NEXT