jasprit bumrah x
Sports

ജസ്പ്രിത് 'ചുംറ'... അല്ല 'ബുംറ'! സെവാ​ഗിന് ഇത്ര വെറുപ്പോ? (വിഡിയോ)

ചാനൽ ചർച്ചയ്ക്കിടെ ജസ്പ്രിത് ബുംറയുടെ പേര് തെറ്റായി ഉച്ചരിച്ച ഇതിഹാസ ഓപ്പണർ വിരേന്ദർ സെവാ​ഗിനെതിരെ ആരാധകർ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ പ്രീമിയം പേസർ ജസ്പ്രിത് ബുംറയുടെ പേര് തെറ്റായി പറഞ്ഞ് പുലിവാൽ പിടിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാ​ഗ്. ബുംറയുടെ പേര് പറഞ്ഞപ്പോൾ ജസ്പ്രിത് ചുംറ എന്നാണ് സെവാ​ഗ് ഉച്ചരിച്ചത്. പിന്നാലെ മുൻ ഓപ്പണർക്കെതിരെ ആരാധകർ പ്രതിഷേധവുമായി രം​ഗത്തെത്തി. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്- പഞ്ചാബ് കിങ്സ് പോരാട്ടത്തിനു മുന്നോടിയായി നടന്ന ചർച്ചക്കിടെയാണ് ബുംറയുടെ പേര് ഇതിഹാസ ഓപ്പണർ തെറ്റായി ഉച്ചരിച്ചത്.

നാക്കുപിഴയായി സംഭവിച്ച തെറ്റ് താരം അപ്പോൾ തന്നെ തിരുത്തുന്നുണ്ട്. പക്ഷേ ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് ആരാധകർ വലിയ പ്രതിഷേധം സെവാ​ഗിനെതിരെ ഉയർത്തുന്നത്. മുംബൈ ഇന്ത്യൻസ് ബൗളിങ് നിരയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സെവാ​ഗിനു അബദ്ധം പിണഞ്ഞത്.

'സെവാ​ഗിനു ബുംറയോട് ഇത്രയധികം വെറുപ്പ് എന്തിനാണ്'- എന്നാണ് ആരാധകർ ചോ​ദിക്കുന്നത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനും ബുംറയ്ക്കും അത്ര സുഖകരമായ സീസണല്ല ഇത്തവണ. തുടർ തോൽവികളുമായി അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച അവസ്ഥയാണ്.

അതിനിടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങിൽ ബുംറ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. 879 പോയിന്റോടെയാണ് ബുംറ തലപ്പത്ത് തുടരുന്നു. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് രണ്ടാം റാങ്കിൽ. ന്യൂസിലൻഡ‍ിന്റെ മാറ്റ് ഹെൻറി മൂന്നാമതും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാലാം സ്ഥാനത്തും നിൽക്കുന്നു.

virender sehwag was brutally trolled on social media after calling star pacer jasprit bumrah 'Chumrah'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത; നിര്‍ണായക നീക്കം

SCROLL FOR NEXT