അബ്ദുൾ റസാഖ്, വഹാബ് റിയാസ് എന്നിവർ  എക്സ്
Sports

വഹാബും റസാഖും പുറത്ത്; ലോകകപ്പ് തോല്‍വിയില്‍ രണ്ടു സെലക്ടര്‍മാരെ പുറത്താക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്

അബ്ദുള്‍ റസാഖിനെ വനിതാ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ടി 20 ലോകകപ്പിലെ പാകിസ്ഥാന്റെ ദയനീയ പുറത്താകലില്‍ രണ്ടു സെലക്ടര്‍മാരെ പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. സെലക്ടര്‍മാരായ വഹാബ് റിയാസ്, അബ്ദുള്‍ റസാഖ് എന്നിവരെയാണ് പുറത്താക്കിയത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വിയുടേതാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകകപ്പിലെ ദയനീയ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ചത്, പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിക്കുന്ന നടപടികളുടെ തുടക്കമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പേസ് ബൗളറാണ് വഹാബ് റിയാസ്. പാക് ദേശീയ ടീമിലെ ഓള്‍റൗണ്ടറായിരുന്നു അബ്ദുള്‍ റസാഖ്. ലോകകപ്പില്‍ ഇന്ത്യയോടും അമേരിക്കയോടും തോറ്റ പാകിസ്ഥാന്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

അബ്ദുള്‍ റസാഖിനെ വനിതാ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുഹമ്മദ് യൂസഫ്, ആസാദ് ഷഫീഖ്, ബിലാല്‍ അഫ്‌സല്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍, അതത് ഫോര്‍മാറ്റുകളിലെ ക്യാപ്റ്റന്മാര്‍ എന്നിവരാണ് ഇനി സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും