ഫയല്‍ ചിത്രം 
Sports

'11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു, ഞാനും ഒപ്പമുണ്ട്'; ആശംസയുമായി മമ്മൂട്ടി

പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്‍ ഫൈനല്‍ പോരിന് ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസയുമായി മമ്മൂട്ടി. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത്. 

കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെ പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാവട്ടെ...പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍...ബ്ലാസ്‌റ്റേഴ്‌സിന്റെ ഫോട്ടോ പങ്കുവെച്ച് മമ്മുട്ടിയുടെ കുറിപ്പ് ഇങ്ങനെ. 

ഫറ്റോര്‍ഡ മഞ്ഞക്കടലാവും

ഇന്ന് രാത്രി ഏഴരയ്ക്ക് ഫറ്റോര്‍ഡയിലാണ് ഐഎസ്എല്‍ ഫൈനല്‍. ഫൈനലിന് കാണികള്‍ക്ക് പ്രവേശനം നല്‍കിയതോടെ ഗ്യാലറി മഞ്ഞക്കടലാവുമെന്ന് ഉറപ്പാണ്. ലീഗ് ഘട്ടത്തില്‍ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദും ഓരോ ജയം വീതം നേടി. രണ്ടാം സ്ഥാനക്കാരായാണ് ഹൈദരാബാദ് സെമിയിലേക്ക് കടന്നത്. ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനക്കാരായും. 

18 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ നില്‍ക്കുന്ന ഒഗ്‌ബെച്ചെയെ ഫൈനലില്‍ നിശബ്ദനാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയണം. സഹല്‍, വാസ്‌ക്വസ്, അല്‍വാരോ, ലൂണ എന്നീ ഫാബുലസ് ഫോറിന് ഹൈദരാബാദിന്റെ പ്രതിരോധത്തെ ഭേദിക്കാനുമായാല്‍ മഞ്ഞപ്പട കന്നി കിരീടത്തിലേക്ക് എത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT