വാംഖഡെ സ്റ്റേഡിയത്തിലെ ആഘോഷ പരിപാടിയിൽ ഇതിഹാസ താരങ്ങൾ അണിനിരന്നപ്പോൾ പിടിഐ
Sports

1974- 2025, ത്രില്ലര്‍ പോരാട്ടങ്ങളുടെ മഹത്തായ യാത്ര; വാംഖഡെ സ്‌റ്റേഡിയം സുവര്‍ണ ജൂബിലി നിറവില്‍

2011ല്‍ ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് കിരീട നേട്ടം ഈ മൈതാനത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓട്ടേറെ ഐതിഹാസിക വിജയങ്ങളും കിരീട നേട്ടങ്ങളും ആഘോഷിച്ച മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം സുവര്‍ണ ജൂബിലിയുടെ നിറവില്‍. വ്യാഖ്യാത സ്‌റ്റേഡിയത്തിന്റെ 50 വര്‍ഷങ്ങളുടെ ആഘോഷ പരിപാടികള്‍ ഇന്നലെ സമാപിച്ചതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. ഇതിഹാസ താരങ്ങളുടേയും വിശിഷ്ട വ്യക്തിത്വങ്ങളുടേയും സാന്നിധ്യത്തിലാണ് ആഘോഷങ്ങളുടെ സമാപനമുണ്ടായതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഒരാഴ്ച നീണ്ട ആഘോഷ പരിപാടിക്കാണ് സമാപനമായത്.

1974ലാണ് സ്‌റ്റേഡിയം തുറന്നത്. ആധുനിക ക്രിക്കറ്റിലെ ഒട്ടനവധി പോരാട്ടങ്ങള്‍ കണ്ട മഹിത ചരിത്രത്തിന്റെ പേരാണ് വാംഖഡെ സ്റ്റേഡിയത്തിന്. ഇന്ത്യയുടെ രണ്ടാം ഏകദിന ലോകകപ്പ് കിരീട നേട്ടമടക്കമുള്ള ആരാധകരുടെ മനസില്‍ എക്കാലവും നില്‍ക്കുന്ന സുവര്‍ണ നിമിഷങ്ങള്‍ പിറന്നത് ഈ മൈതാനത്താണ്.

മുന്‍കാലത്തേയും ഇപ്പോഴത്തെയും ക്രിക്കറ്റ് ഇതിഹാസങ്ങളും ക്യാപ്റ്റന്‍മാരുമടക്കമുള്ളവര്‍ സ്റ്റേഡിയത്തിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു. ഗ്രൗണ്ട്‌സ്മാന്‍മാരെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു.

സമാപന സായാഹ്നത്തില്‍ ഇതിഹാസങ്ങളായ സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, അജിന്‍ക്യ രഹാനെ, ഡയാന എഡുല്‍ജി എന്നിവരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. സ്റ്റേഡിയം തങ്ങളുടെ ക്രിക്കറ്റ് കരിയറില്‍ ഉണ്ടാക്കിയ സ്വാധീനവും മത്സരാനുഭവങ്ങളും താരങ്ങള്‍ പങ്കിട്ടു.

ആഘോഷത്തിന്റെ ഭാഗമായി സ്‌റ്റേഡിയത്തിന്റെ പൈതൃകം പറയുന്ന കോഫി ടേബിള്‍ ബുക്കും അനുസ്മരണ സ്റ്റാംപും പുറത്തിറക്കി. ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തില്‍ മുംബൈ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍മാരെ ആദരിക്കല്‍, സ്റ്റേഡിയത്തില്‍ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരങ്ങളെ അനുമോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്