മുഹമ്മദ് സിറാജ്/ പിടിഐ 
Sports

സിറാജിനെക്കൊണ്ട് തുടര്‍ച്ചയായി 10 ഓവറും എറിയിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ....; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ഏഴ് ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടീം ട്രെയിനറുടെ സന്ദേശമെത്തി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാകപ്പ് ഫൈനലിലെ ഹീറോ മുഹമ്മദ് സിറാജിനെക്കൊണ്ട് തുടര്‍ച്ചയായി 10 ഓവറും എറിയിക്കാനായിരുന്നു ആലോചിച്ചിരുന്നതെന്ന് നായകന്‍ രോഹിത് ശര്‍മ്മ. എന്നാല്‍ ടീമിന്റെ ട്രെയിനര്‍ ഇടപെട്ട് ഇതു തടയുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു. മത്സരശേഷം സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യന്‍ നായകന്റെ വെളിപ്പെടുത്തല്‍. 

'സിറാജിന്റെ തുടക്കം തന്നെ ഗംഭീരമായിരുന്നു. രണ്ടാം ഓവറില്‍ ശ്രീലങ്കയുടെ നാലു വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഫൈനലില്‍ തുടര്‍ച്ചയായി ഏഴ് ഓവറാണ് സിറാജ് എറിഞ്ഞത്. ആറു വിക്കറ്റുകളും താരം വീഴ്ത്തി. സിറാജിനെക്കൊണ്ട് 10 ഓവറും എറിയിക്കാനും, അതുവഴി താരത്തിന്റെ മാരക ഫോം പരമാവധി വിനിയോഗിക്കാനുമാണ് ആലോചിച്ചത്.' 

എന്നാല്‍ സിറാജിന്റെ ഏഴ് ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടീം ട്രെയിനറുടെ സന്ദേശമെത്തി. സിറാജിന്റെ സ്‌പെല്‍ നിര്‍ത്താനായിരുന്നു ആവശ്യം. ലോകകപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ താരത്തെക്കൊണ്ട് അനാവശ്യമായി ഓവര്‍ ലോഡ് ചെയ്യിക്കരുതെന്നായിരുന്നു ആവശ്യപ്പെട്ടത്. പരിശീലകന്റെ നിര്‍ദേശം മാനിച്ചാണ് സിറാജിനെ ബൗളിംഗില്‍ നിന്നും പിന്‍വലിച്ചതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. 

സിറാജിന്റെ രണ്ടാം ഓവറില്‍ തന്നെ മത്സരത്തില്‍ നിന്നും ലങ്ക പുറത്തായിരുന്നു. രണ്ടാം ഓവറില്‍ നാലു മുന്‍നിര വിക്കറ്റുകളാണ് സിറാജ് പിഴുതത്. ഏഴ് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 21 റണ്‍സ് വഴങ്ങിയാണ് താരം ആറു വിക്കറ്റെടുത്തത്. ഏകദിന കരിയറിലെ സിറാജിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. മത്സരത്തിലെ താരവും സിറാജ് ആയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT