Washington Sundar x
Sports

തിലക്, പന്ത്... വാഷിങ്ടന്‍ സുന്ദറും പുറത്ത്; താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാകുന്നു

ഒന്നാം ഏകദിനത്തിനത്തിനിടെയാണ് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുന്നു. പരിക്കേറ്റ് തിലക് വര്‍മയും ഋഷഭ് പന്തും പുറത്തായതിനു പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരവും പരിക്കിന്റെ പിടിയിലായി.

ഓള്‍ റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദറാണ് പരിക്കേറ്റ് പുറത്തായത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ താരം പ്ലെയിങ് ഇലവനില്‍ കളിച്ചിരുന്നു. മത്സരത്തിനിടെയാണ് താരം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്.

മത്സരത്തില്‍ അഞ്ചോവര്‍ പന്തെറിഞ്ഞ് താരം കളം വിട്ടിരുന്നു. പിന്നീട് കളിക്കാനിറങ്ങിയില്ല. ബാറ്റിങ് സമയത്ത് എട്ടാം സ്ഥാനത്താണ് താരം ഇറങ്ങിയത്.

പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. വാരിയെല്ലിനേറ്റ പരിക്കാണ് വാഷിങ്ടന്‍ സുന്ദറിനു തിരിച്ചടിയായത്.

പരമ്പര തുടങ്ങും മുന്‍പാണ് തിലക് വര്‍മയും പിന്നാലെ ഋഷഭ് പന്തും പരിക്കിനെ തുടര്‍ന്നു ടീമില്‍ നിന്നു പുറത്തായത്. ഇരുവര്‍ക്കും വയറിനാണ് പരിക്കേറ്റത്.

Washington Sundar is reportedly ruled out of the ODI series against New Zealand due to a rib injury.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ചായ അമിതമായി തിളപ്പിക്കുന്നത് കടുപ്പം കൂട്ടും, പക്ഷെ ​ഗുണം കുറയ്ക്കും

കേരളാ സോഷ്യൽ സെക്യൂരിറ്റി മിഷനിൽ ജോലി നേടാം; ശമ്പളം 60,410 വരെ

ഹാട്രിക്ക് വിക്കറ്റെടുത്ത് നന്ദനി ശര്‍മ; വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം (വിഡിയോ)

അശ്ലീല ഉള്ളടക്കം; മസ്‌കിന്റെ ഗ്രോക്ക് നിരോധിച്ച് ഇന്തോനേഷ്യയും മലേഷ്യയും

SCROLL FOR NEXT