പെനാല്‍റ്റി കിക്കെടുക്കുന്ന താരം 
Sports

'അക്ഷമനായി' ഗോള്‍കീപ്പര്‍; ഫുട്‌ബോള്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പെനാല്‍റ്റി കിക്ക്; വീഡിയോ

റഫറി വിസില്‍ മുഴക്കിയ ശേഷം കിക്ക് എടുക്കാന്‍ എടുത്തത് 45 സെക്കന്റാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പെനാല്‍റ്റി കിക്ക് എടുക്കാനായി ഒരോ കളിക്കാരനും ആവിഷ്‌കരിക്കുന്ന തന്ത്രം വളരെ പ്രധാനമാണ്. ഗോള്‍കീപ്പറെ കബളിപ്പിക്കുവനായി ചിലര്‍ ഏതറ്റം വരെ പോകുകയും ചെയ്യും. നൂതനതന്ത്രങ്ങളിലൂടെ ആശയക്കുഴപ്പം സൃഷ്ടിച്ച് അതിമനോഹരമായി ഗോളുകള്‍ നേടിയ സൂപ്പര്‍ താരങ്ങളും അനവധിയുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഫുട്‌ബോള്‍ ലോകത്തെ ഇപ്പോഴത്തെ സംസാരവിഷയം. 

ജാപ്പാനീസ് സ്‌കൂള്‍ മത്സരത്തിലാണ് അതിമനോഹരമായ ഗോള്‍ പിറന്നത്. ഒരുപക്ഷെ പെനാല്‍റ്റി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും എന്നാല്‍ ഏറ്റവും വേഗം കുറഞ്ഞ റണ്ണ് അപ്പ് ചെയ്ത പെനാല്‍റ്റിയും ഈ കിക്ക് ആയിരിക്കും. ജപ്പാന്‍ ഹൈസ്‌കൂള്‍ ടൂര്‍ണമെന്റില്‍ റിയുത്‌സു കെയ്‌സായി ഒഗാഷിയും കിന്ഡായി വകയാമയും തമ്മിലുള്ള മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. നിശ്ചിതസമയത്ത് മത്സരം 1-1ന് അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

റിയുത്സുവില്‍ നിന്നുള്ള ഒരു കളിക്കാരന്‍ തന്റെ സ്‌പോട്ട് കിക്ക് എടുക്കാന്‍ എത്തിയതോടെ കാര്യങ്ങള്‍ വിചിത്രമായത്. രണ്ടാമത്തെ കിക്കാണ് ഇയാള്‍ എടുത്തത്. റഫറി വിസില്‍ മുഴക്കിയ ശേഷം കിക്ക് എടുക്കാന്‍ എടുത്തത് 45 സെക്കന്റാണ്. വളരെ പതുക്കെ ചുവടുകള്‍ വച്ചാണ് ഇയാള്‍ കിക്കെടുത്തത്. എന്നാല്‍ ഇയാളുടെ കിക്ക് ലക്ഷ്യത്തിലെത്തുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. അതിനിടെ ചില മനോഹരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു

<

p>
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT