വെയ്ന്‍ റൂണി /ഫോട്ടോ ഫയല്‍ 
Sports

'വലകള്‍ നിറച്ച കാല്‍ ബൂട്ടഴിച്ചു'; വെയ്ന്‍ റൂണി വിരമിച്ചു

64 മത്സരങ്ങള്‍ കളിച്ച റൂണി 314 ഗോളുകള്‍ നേടി.

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി വിരമിച്ചു. 764 മത്സരങ്ങള്‍ കളിച്ച റൂണി 314 ഗോളുകള്‍ നേടി. മാഞ്ചസ്റ്ററിന്റെ മുന്‍ ക്യാപ്റ്റാനായ റൂണി അവസാനമാസങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനും പ്ലയറും ആയിരുന്നു. എന്നാല്‍ ഡാര്‍ബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാന്‍ ഡാര്‍ബി കൗണ്ടി തീരുമാനിച്ചതോടെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം. 

ഫിലിപ് കോകുവിനെ പുറത്താക്കിയത് മുതല്‍ റൂണി ഡാര്‍ബിയുടെ താല്‍ക്കലിക പരിശീലകനായി പ്രവര്‍ത്തിക്കുക ആയിരുന്നു. പരീശീലകനായതിന് പിന്നാലെ ഒന്‍പത് മത്സരങ്ങളില്‍ ടീം മൂന്ന് വിജയവും നാല് സമനിലയും സ്വന്തമാക്കിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് റൂണി അമേരിക്കന്‍ ക്ലബായ ഡി സി യുണൈറ്റഡ് വിട്ട് ഡാര്‍ബിയില്‍ എത്തിയത്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് റൂണി. മാഞ്ചസ്റ്റര്‍ ക്ലബിനൊപ്പം ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങള്‍ റൂണി നേടി.എവര്‍ട്ടണിലൂടെ വളര്‍ന്നു വന്ന റൂണി അമേരിക്കയിലേക്ക് പോകും മുമ്പ് വീണ്ടും എവര്‍ട്ടണില്‍ കുറച്ചു കാലം കളിച്ചിരുന്നു. ഇംഗ്ലീഷ് ദേശീയ ടീമിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് റൂണി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT