ജസ്പ്രീത് ബുംറ  ഫയൽ
Sports

തോല്‍വിയുടെ ഭാരവും ചുമന്നല്ല ഇങ്ങോട്ടു വന്നത്, ഇവിടെ കളി വേറെ; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബുംറ

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കേ, സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡില്‍ നിന്നേറ്റ തോല്‍വിയുടെ ബാഗേജ് കൊണ്ടുപോകുന്നില്ലെന്ന് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ

Author : സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡില്‍ നിന്നേറ്റ തോല്‍വിയുടെ ഭാരവും ചുമന്നുകൊണ്ടല്ല ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നതെന്ന് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കേയാണ് പ്രതികരണം. രണ്ടാമത്തെ കുട്ടി ജനിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ തുടരുന്നതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ ആദ്യ ടെസ്റ്റില്‍ ബുംറയാണ് ടീമിനെ നയിക്കുന്നത്.

'ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് വന്നത് തോല്‍വിയുടെ ഭാരവും ചുമന്നല്ല. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും പിന്നീടുള്ള കളിയില്‍ പൂജ്യത്തില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത്. ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് ഞങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളും. പക്ഷേ അവിടെ വ്യത്യസ്തമായ സാഹചര്യങ്ങളായിരുന്നു. ഇവിടെ ഞങ്ങളുടെ ഫലങ്ങളും വ്യത്യസ്തമായിരിക്കും'- ബുംറ പറഞ്ഞു.

'ടീം പ്ലേയിംഗ് ഇലവനെ അന്തിമമാക്കിയിട്ടുണ്ടെങ്കിലും ടോസില്‍ മാത്രമേ അത് വെളിപ്പെടുത്തൂവെന്നും ബുംറ പറഞ്ഞു. 'ഞങ്ങള്‍ ഞങ്ങളുടെ പ്ലേയിംഗ് ഇലവനെ അന്തിമമാക്കിയിട്ടുണ്ട്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് നാളെ രാവിലെ നിങ്ങള്‍ അറിയും,'- ബുംറ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)